സൂപ്രണ്ട് സത്യമേന്ദ്ര സിംഗിന്റെ അടുത്ത രണ്ട് ശമ്പള വർധനവ് തടഞ്ഞു

കോഴിക്കോട്: കരിപ്പൂർ വഴിയുള്ള കള്ളക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസിൽ കൂട്ട പിരിച്ചുവിടൽ. 2 സൂപ്രണ്ടുമാരടക്കം ഒൻപത് പേരെ പിരിച്ചുവിട്ടു. സൂപ്രണ്ടുമാരായ ആശ എസ്, ഗണപതി പോറ്റി എന്നിവർക്കാണ് ജോലി നഷ്ടമായത്. ഇൻസ്പെക്ടർമാരായ യോഗേഷ്, യാസർ അറാഫത്ത്, സുദീർ കുമാർ, നരേഷ് ഗുലിയ, മിനിമോൾ എന്നിവർക്കും അശോകൻ, ഫ്രാൻസിസ് എന്നീ എച്ച്എച്ചുമാർക്കും ജോലി നഷ്ടപ്പെട്ടു. മറ്റൊരു സൂപ്രണ്ട് സത്യമേന്ദ്ര സിംഗിന്റെ ശമ്പള വർധനവ് തടഞ്ഞു. സൂപ്രണ്ടായിരുന്ന കെഎം ജോസ് സർവീസിൽ നിന്ന് വിരമിക്കുകയും ചെയ്തു.