മിക്സിയിലും സ്പീക്കറിലും കഷണങ്ങളാക്കി ഒളിപ്പിച്ചാണ് സ്വർണ്ണം കൊണ്ടു വന്നത്.  കസ്റ്റംസാണ് സ്വർണ്ണം പിടികൂടിയത്. കസ്റ്റഡിയിൽ എടുത്ത യാത്രക്കാരനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു.

മലപ്പുറം: വിദേശത്ത് നിന്നും കൊണ്ടുവന്ന ഒരു കോടിയോളം രൂപ വില വരുന്ന സ്വ‍ർണം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടികൂടി. ഖത്തറിൽ നിന്നും ഖത്തർ എയർവേസ് വിമാനത്തിൽ വന്ന മലപ്പുറം സ്വദേശിയിൽ നിന്നാണ് 1998 ഗ്രാം സ്വർണം പിടികൂടിയത്. ഒരാളെ കസ്റ്റഡിയിൽ എടുത്തു. മിക്സിയിലും സ്പീക്കറിലും കഷണങ്ങളാക്കി ഒളിപ്പിച്ചാണ് സ്വർണ്ണം കൊണ്ടു വന്നത്. കസ്റ്റംസാണ് സ്വർണ്ണം പിടികൂടിയത്. കസ്റ്റഡിയിൽ എടുത്ത യാത്രക്കാരനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു.

Add Asianetnews as a Preferred SourcegooglePreferred