കൊച്ചി: സ്വർണ്ണക്കടത്ത് കേസ് പ്രതികളായ സരിതിനെയും, സ്വപ്ന സുരേഷിനെയും കസ്റ്റംസ് ജയിലിൽ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് അനുവാദം തേടി കസ്റ്റംസ് സമർപ്പിച്ച അപേക്ഷ കൊച്ചിയിലെ സാമ്പത്തിക കോടതി  അനുവദിച്ചു. ഇഡിക്ക് ശിവശങ്കർ നൽകിയ പുതിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.