തിരുവനന്തപുരം: ഡോളർ കടത്തുകേസിൽ യുഎഇ കോൺസുലേറ്റിലെ ഡ്രൈവർമാരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. അറ്റാഷയുടെയും കോൺസിലേറ്റിലെയും ഡ്രൈവർമാരെയാണ് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലേക്ക് വിളിച്ചു വരുത്തിയത്. ഡോളർ കടത്തിന് ഔദ്യോഗിക വാഹനമുപയോഗിച്ചെന്ന സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.