2016 ഒക്ടോബർ മുതൽ പലപ്പോഴായി പതിനേഴായിരം കിലോ ഈന്തപ്പഴം കോൺസുലേറ്റിന്‍റെ പേരിൽ വന്നെന്നാണ് വേ ബിൽ പരിശോധിച്ചതിൽ നിന്ന് വ്യക്തമായത്. 

കൊച്ചി: ദുബായിൽ നിന്ന് യുഎഇ കോൺസുലേറ്റ് വഴി പതിനേഴായിരം കിലോ ഈന്തപ്പഴം കൊണ്ടുവന്ന സംഭവത്തിലും കസ്റ്റംസ് അന്വേഷണം. ഇതു പ്രത്യേകമായി അന്വേഷിക്കാൻ തീരുമാനിച്ചതായി കൊച്ചി കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം അറിയിച്ചു. 2016 ഒക്ടോബർ മുതൽ പലപ്പോഴായി പതിനേഴായിരം കിലോ ഈന്തപ്പഴം കോൺസുലേറ്റിന്‍റെ പേരിൽ വന്നെന്നാണ് വേ ബിൽ പരിശോധിച്ചതിൽ നിന്ന് വ്യക്തമായത്. 

Add Asianetnews as a Preferred SourcegooglePreferred

കൊണ്ടുവന്നത് ഈന്തപ്പഴം തന്നെയാണോ, പുറത്ത് വിതരണം ചെയ്തത് അനുമതിയോടെയാണോ തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെയും ചുമതലപ്പെടുത്തും. പ്രോട്ടോകോൾ ലംഘിച്ച് ഖുറാൻ കൊണ്ടുവന്ന് വിതരണം ചെയ്ത സംഭവവവും പ്രത്യേകമായി അന്വേഷിക്കാൻ കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം തീരുമാനിച്ചിരുന്നു.