ഷൈനിനെതിരെ അശ്ലീല പ്രചരണം നടത്തിയെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത യൂട്യൂബര്‍ ഷാജഹാന് കോടതി വേഗത്തില്‍ ജാമ്യം അനുവദിച്ചത് അന്വേഷണ സംഘത്തിന് തിരിച്ചടിയായിരുന്നു.

തിരുവനന്തപുരം: സിപിഎം നേതാവ് കെജെ ഷൈനിന് എതിരായ സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘം ഇന്ന് യോഗം ചേരും. ഓണ്‍ലൈനായാകും യോഗം ചേരുക. ഷൈനിനെതിരെ അശ്ലീല പ്രചരണം നടത്തിയെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത യൂട്യൂബര്‍ ഷാജഹാന് കോടതി വേഗത്തില്‍ ജാമ്യം അനുവദിച്ചത് അന്വേഷണ സംഘത്തിന് തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തില്‍ മറ്റ് കേസുകള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നതില്‍ കൂടുതല്‍ നിയമോപദേശവും അന്വേഷണ സംഘം തേടിയിട്ടുണ്ട്. ഷാജഹാനെതിരെ പരാതി നല്‍കിയ കോതമംഗലം എംഎല്‍എ ആന്‍റണി ജോണിന്‍റെ മൊഴിയും അന്വേഷണ സംഘം ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming