പിറവം എംഎൽഎ അഡ്വക്കേറ്റ് അനൂപ് ജേക്കബിനെ സൈബർ തട്ടിപ്പിൽ കുടുക്കാൻ ശ്രമം. വിജിലൻസിൽ നിന്നാണെന്ന് പറഞ്ഞ് ഫോണിൽ വിളിച്ച് പണം തട്ടാനുള്ള ശ്രമമാണ് നടന്നത്.
എറണാകുളം: പിറവം എംഎൽഎ അഡ്വക്കേറ്റ് അനൂപ് ജേക്കബിനെ സൈബർ തട്ടിപ്പിൽ കുടുക്കാൻ ശ്രമം. വിജിലൻസിൽ നിന്നാണെന്ന് പറഞ്ഞ് ഫോണിൽ വിളിച്ച് പണം തട്ടാനുള്ള ശ്രമമാണ് നടന്നത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. ബാംഗ്ലൂർ ടെലി കമ്മ്യൂണിക്കേഷൻസ് വിജിലൻസ് വിഭാഗത്തിൽ നിന്നാണ് എന്ന് പരിചയപ്പെടുത്തിയാണ് ഫോൺ കോളെത്തിയത്. എംഎൽഎയുടെ പേരിലുള്ള സിം കാർഡിലൂടെ സാമ്പത്തിക തട്ടിപ്പ് നടത്തുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും എല്ലാ സിംകാർഡുകളും ബ്ലോക്ക് ചെയ്യുമെന്നും ആയിരുന്നു ഭീഷണി കോൾ. ഇതിൽ നിന്നും ഒഴിവാക്കാൻ പിഴ അടക്കണം എന്നായിരുന്നു തട്ടിപ്പുകാരുടെ ആവശ്യം. സംഭവം സംബന്ധിച്ച് എംഎൽഎ കൂത്താട്ടുകുളം പോലീസിൽ പരാതി നൽകിയിരിക്കുകയാണ്.



