ജൂൺ അഞ്ചിന് വന്ന വാർത്തയെക്കുറിച്ചാണ് പരാതി ലഭിച്ചതെന്നും പോലീസ് പറയുന്നു. 

കൊച്ചി: ക്രൈം നന്ദകുമാറിൻ്റെ ഓഫീസിൽ പൊലീസ് പരിശോധന. തിരുവനന്തപുരം സൈബർ പൊലീസാണ് നന്ദകുമാറിൻ്റെ ഓഫീസിലെത്തി പരിശോധന നടത്തുന്നത്. കൊച്ചി കല്ലൂരിലെ ഓഫിസിലാണ് പരിശോധന. പരിയാരം മെഡിക്കൽ കോളേജിനെ കുറിച്ച് തെറ്റായ വാർത്ത ചെയ്തു എന്ന പരാതിയിലാണ് പരിശോധനയെന്നാണ് പൊലീസ് അറിയിക്കുന്നത്. ജൂൺ അഞ്ചിന് വന്ന വാർത്തയെക്കുറിച്ചാണ് പരാതി ലഭിച്ചതെന്നും പോലീസ് പറയുന്നു. പിണറായി വിജയനെതിരെ ലാവലിൻ കേസിൽ ഇന്നലെ ഇഡി ഓഫിസിൽ ഹാജരായി ക്രൈം നന്ദകുമാർ മൊഴി നൽകുകയും രേഖകൾ കൈമാറുകയും ചെയ്തുന്നു. 

Add Asianetnews as a Preferred SourcegooglePreferred

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona