Asianet News MalayalamAsianet News Malayalam

ശക്തി കുറഞ്ഞ്  നിവാർ, തീരമേഖലകളിൽ കനത്ത മഴ തുടരുന്നു

ചെന്നൈയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടായി പ്രളയസമാനമായ സാഹചര്യമാണുള്ളത്. ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞതോടെ വിമാന ട്രെയിൻ സർവ്വീസുകൾ പുനരാരംഭിച്ചു.

cyclone nivar updates tamil nadu andhra pradesh pondicherry heavy rain
Author
Chennai, First Published Nov 27, 2020, 8:45 AM IST

ചെന്നൈ: തമിഴ്നാട് തീരം തൊട്ട നിവാർ ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞെങ്കിലും തീരമേഖലകളിൽ കനത്ത മഴ തുടരുന്നു. നാഗപട്ടണം പുതുക്കോട്ടെ ഉൾപ്പടെ തമിഴ്നാട്ടിലെ ഏഴ് ജില്ലകളിലും ആന്ധ്രയിലെ തീരമേഖലയിലും ശക്തമായ മഴയുണ്ട്. 
ചെന്നൈയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടായി പ്രളയസമാനമായ സാഹചര്യമാണുള്ളത്. ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞതോടെ വിമാന ട്രെയിൻ സർവ്വീസുകൾ പുനരാരംഭിച്ചു.

ചുഴലിക്കാറ്റിൽ തമിഴ്നാട്ടിലെ വടക്കൻ ജില്ലകളിൽ വ്യാപക കൃഷിനാശമാണുണ്ടായത്.  5000 ക്യാമ്പുകളിലായി രണ്ടരലക്ഷം ആളുകളാണ് കഴിയുന്നത്. ആന്ധ്രയിലെ ചിറ്റൂർ ജില്ലയിൽ നിരവധി വീടുകളിൽ വെള്ളം കയറി. പുതുച്ചേരിയിൽ  ഇതുവരെ 400 കോടിയുടെ നഷ്ടം ഉണ്ടായതായി മുഖ്യമന്ത്രി വി.നാരായണ സാമി അറിയിച്ചു. ആവശ്യമായ കേന്ദ്രസഹായം ഉറപ്പ് വരുത്തുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios