തിരുവനന്തപുരം: കോടിയേരി സിപിഎം സെക്രട്ടറി സ്ഥാനത്തുനിന്ന് ആരോഗ്യപരമായരണങ്ങളാല്‍ ഒഴിഞ്ഞതില്‍ പ്രതികരണവുമായി സിപിഐ ദേശീയ സെക്രട്ടറി ഡി രാജ. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാണ് കോടിയേരി ബാലകൃഷന്‍ സ്ഥാനത്ത് നിന്ന് മാറിയതെന്നാണ് തന്റെ അറിവെന്ന് ഡി. രാജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പകരം ചുമതലക്കാരനെ അവര്‍ തീരുമാനിച്ചിട്ടുണ്ട്. മറ്റൊരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണ്. മറ്റു കാരണങ്ങള്‍ കൊണ്ടാണോ കോടിയേരി മാറിയതെന്ന് വിശദീകരിക്കേണ്ടത് അവര്‍ തന്നെയാണ്. അതില്‍ തനിക്ക് അഭിപ്രായമില്ലെന്നും ഡി രാജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വെള്ളിയാഴ്ചയാണ് കോടിയേരി കോടിയേരി തുടര്‍ ചികിത്സക്കായി സ്ഥാനത്ത് നിന്ന് ഒഴിഞ്ഞത്. എ വിജയരാഘവനാണ് പകരം ചുമതല.