തിരുവനന്തപുരം: മൂന്ന് മാസത്തോളം നീണ്ട കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനും മൊഴിയെടുപ്പിനും ചോദ്യം ചെയ്യല്ലിനുമൊടുവിലാണ് എൽഡിഎഫ് സർക്കാരിലെ സൂപ്പർ ഓഫീസറായ എം.ശിവശങ്കറിൻ്റെ അറസ്റ്റിലേക്ക് കാര്യങ്ങൾ നീങ്ങുന്നത്. ശിവശങ്കറിൻ്റെ അറസ്റ്റിൻ്റെ നാൾവഴി..

2020 ജൂലൈ 07 -മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ശിവശങ്കറെ മാറ്റി. 

ജൂലൈ 11 - ശിവശങ്കർ സ്വപ്നയ്ക്ക് ഏർപ്പാടാക്കി നൽകിയ വാടക ഫ്ലാറ്റിൽ റെയ്ഡ്

ജൂലൈ 14 - ശിവശങ്കറെ കസ്റ്റംസ് 9 മണിക്കൂര്‍ ചോദ്യം ചെയ്തു

ജൂലൈ 15 - പരിശോധനയ്ക്കായി ശിവശങ്കറിൻ്റെ ഫോൺ കസ്റ്റംസ് പിടിച്ചെടുത്തു

ജൂലൈ 16 - ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ സര്‍വീസില്‍ നിന്നും ശിവശങ്കറെ സസ്പെൻഡ് ചെയ്തു

ജൂലൈ 17 - സ്വപ്നയെ സൈബർ പാർക്കിൽ നിയമിക്കാന്‍ ശുപാര്‍ശ ചെയ്തത് ശിവശങ്കറെന്ന് വെളിപ്പെടുത്തൽ.  

ജൂലൈ 23 - ശിവശങ്കറെ എന്‍ഐഎ ചോദ്യം ചെയ്തു

ജൂലൈ 27 - എന്‍ഐഎ രണ്ടു ദിവസം തുടർച്ചയായി ശിവശങ്കറെ ചോദ്യം ചെയ്തു

ജൂലൈ 30 - ശിവശങ്കറിന്‍റെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റായ വേണു​ഗോപാലിൻ്റെ ഓഫീസിലും വീട്ടിലും കസ്റ്റംസ് പരിശോധന

ഓഗസ്റ്റ് 01 - ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് വേണു​ഗോപാലിനെ തനിക്ക് പരിചയപ്പെടുത്തിയത് ശിവശങ്കറെന്ന് സ്വപ്നയുടെ മൊഴി

ഓഗസ്റ്റ് 15 - ശിവശങ്കറെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്‌ ചോദ്യം ചെയ്തു

ഓഗസ്റ്റ് 17 - ശിവശങ്കറും സ്വപ്നയും  ഒന്നിച്ചു നടത്തിയ വിദേശ യാത്രയുടെ വിവരങ്ങള്‍ പുറത്ത്

സെപ്റ്റംബര്‍ 24 - ശിവശങ്കറെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്തു

ഒക്ടോബര്‍ 09 - കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം 11 മണിക്കൂര്‍ ചോദ്യം ചെയ്തു

ഒക്ടോബർ 10 - ശിവശങ്കർ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്തു, സ്വപ്നയെ ജയിലിലും ചോദ്യം ചെയ്തു

ഒക്ടോബർ 11 - യുഎഇ കോൺസുലേറ്റുമായി  ശിവശങ്കറെ ബന്ധിപ്പിച്ചത് മുഖ്യമന്ത്രിയെന്ന് ഇഡിയ്ക്ക്  സ്വപ്ന സുരേഷിന്‍റെ മൊഴി

ഒക്ടോബർ 11 - വിദേശയാത്രകളുടെ വിശദാംശങ്ങൾ ഹാജരാക്കാൻ ശിവശങ്കറോട് കസ്റ്റംസ്

ഒക്ടോബർ 15 - ഇഡി കേസിൽ ശിവശങ്കറിന്റെ അറസ്റ്റ് ഒക്ടോബർ 23 വരെ തടഞ്ഞ് ഹൈക്കോടതി

ഒക്ടോബർ 15 - ശിവശങ്കറെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു

ഒക്ടോബർ 28   - ശിവശങ്കറെ ഇഡി കസ്റ്റഡിയിലെടുത്തു