Asianet News MalayalamAsianet News Malayalam

മരടിലെ ഫ്ലാറ്റുകൾ ഒഴിയാനുള്ള തിയ്യതി നീട്ടില്ല; വൈദ്യുതി - ജലവിതരണം വൈകിട്ടോടെ വിച്ഛേദിക്കും

നാല് ഫ്ലാറ്റ് സമുച്ചയങ്ങളിലുമായുള്ളത്  326 അപ്പാർട്ട്മെന്‍റുകളാണ്. ഇതില്‍ 103 എണ്ണം മാത്രമാണ് നിലവില്‍ ഒഴിഞ്ഞത്. ഒഴിയാനുള്ള സമയം നീട്ടി നല്‍കണമെന്നാണ് ഒരു വിഭാഗം ഫ്ലാറ്റ് ഉടമകള്‍ ആവശ്യപ്പെടുന്നത്.

date to leave maradu flats will not extend
Author
Kochi, First Published Oct 3, 2019, 8:41 AM IST

കൊച്ചി: മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് ഒഴിഞ്ഞുപോകുന്നതിനുള്ള സമയപരിധി നീട്ടിനല്‍കില്ല. ഇന്ന് വൈകുന്നേരത്തോടെ തന്നെ ഫ്ലാറ്റുകളിൽ നിന്ന് ഉടമകള്‍ ഒഴിയണം. എന്നാല്‍ ഇന്നുകൊണ്ട് ഫ്ലാറ്റുകളില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ ആവില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം ഫ്ലാറ്റ് ഉടമകള്‍. ഫ്ലാറ്റുകളില്‍ നിന്ന് ഒഴിയുന്നതിനായി 15 ദിവസത്തില്‍ അധികം ഉടമസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും കൂടുതല്‍  സമയം നല്‍കില്ലെന്ന നിലപാടില്‍ തന്നെയാണ് നഗരസഭ. നാല് ഫ്ലാറ്റ് സമുച്ചയങ്ങളിലുമായുള്ളത്  326 അപ്പാർട്ട്മെന്‍റുകളാണ്. ഇതില്‍ 103 എണ്ണം മാത്രമാണ് നിലവില്‍ ഒഴിഞ്ഞത്. 

സബ് കളക്ടര്‍ മേലുദ്യോഗസ്ഥരുമായി രാത്രി  ചർച്ച നടത്തിയിട്ടും ഫലമുണ്ടായില്ല. സമയപരിധി പാലിക്കണമെന്ന് തന്നെയായിരുന്നു ചിഫ് സെക്രട്ടറിയും കളക്ടറും വ്യക്തമാക്കിയത്.  ഒഴിഞ്ഞ് പോകുന്നതിനുള്ള കാലാവധി അവസാനിക്കുന്നതോടെ താൽകാലികമായി പുനസ്ഥാപിച്ച വൈദ്യുതിയും ജലവിതരണവും ഇന്ന് വൈകിട്ടോടെ വിച്ഛേദിക്കും.

സുപ്രീംകോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലത്തിലെ കാലാവധി നീട്ടുന്നത് കോടതിയലക്ഷ്യമാകുമെന്നാണ് നഗരസഭ പറയുന്നത്. കാലാവധി അവസാനിച്ചിട്ടും ഒഴിഞ്ഞുപോകാൻ തയ്യാറാകാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്ന് നഗരസഭ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ ബലപ്രയോഗത്തിലേക്ക് നീങ്ങാതെ സമവായത്തിലൂടെ കാര്യങ്ങൾ പരിഹരിക്കാനാണ് സർക്കാർ ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഈ സാഹചര്യത്തിൽ ഉടമകൾക്ക് വേണ്ടി താൽക്കാലിക താമസ സൗകര്യം കണ്ടെത്താനുള്ള ശ്രമങ്ങൾ നഗരസഭ തുടരുകയാണ്.

Follow Us:
Download App:
  • android
  • ios