കോഴിക്കോട്: ഓൺലൈൻ സൗഹൃദങ്ങളുടെ പുതിയ രൂപമായ ഡേറ്റിംഗ് ആപ്പുകൾ വഴി തട്ടിപ്പുകൾ വ്യാപകമാകുന്നു. സൗഹൃദം വഴി സ്വകാര്യ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തി ബ്ലാക്ക്മെയിലിംഗ് വഴി പണം തട്ടുന്ന സംഘങ്ങൾ ഇത്തരം ആപ്പുകളിൽ സജീവമാണ്. രാജ്യതലസ്ഥാനമായ ദില്ലിയിൽ മലയാളിയെ അടക്കം നിരവധി പേരാണ്  ഇവരുടെ തട്ടിപ്പിനിരയായത്. സൈബർ ലോകത്തെ സെക്സ് റാക്കറ്റിനെക്കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് പരമ്പര ചതിയൊരുക്കി ചാറ്റ് റൂമുകൾ തുടരുന്നു. 

ഇന്ത്യയിൽ സൗഹൃദങ്ങളും  പങ്കാളികളെയും കണ്ടെത്താൻ  രാജ്യന്തര ഡേറ്റിംഗ് കമ്പനികളുടെ ആപ്പുകൾ മുതൽ ദേസി ആപ്പുകൾ വരെ സൈബർ ഇടങ്ങളിൽ ലഭ്യമാണ്. എന്നാൽ ഇത്തരം ആപ്പുകളിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി ആളുകളെ പറ്റിക്കുന്ന സംഘങ്ങളുടെ പ്രവർത്തനം സജീവമാണ്. ഇവരുടെ വലയിൽ നിരവധി പേരാണ് വീണു പോകുന്നത്

പ്രമുഖ ഡേറ്റിംഗ് ആപ്പിൽ സജീവമായിരുന്ന ദില്ലിയിലെ താമസക്കാരാനായ മലയാളിയുടെ വെളിപ്പെടുത്തലാണിത്. ഒരു വർഷമായി ഡേറ്റിംഗ് ആപ്പുകളിൽ സജീവമായിരുന്നു. അപ്രതീക്ഷിതമായിട്ടാണ് ലോക‍ഡൗൺ കാലത്ത്  ആപ്പ് വഴി പരിചയപ്പെട്ട് യുവതിയുടെ പേരിലുള്ള പ്രൊഫൈലിൽ നിന്ന് ഈ അനുഭവം

പതിനായിരം രൂപയോളം നഷ്ടമായതോടെ ദില്ലി പൊലീസ് സൈബർ സെല്ലിൽ പരാതി നൽകി. പൊലീസ് അന്വേഷണത്തിലാണ്  ഇതുവരെ ചാറ്റ് ചെയ്തിരുന്നത് വ്യാജ പ്രൈഫലിനോടെന്ന് വ്യക്തമായത്. നോയിഡയിലുള്ള സ്ത്രീയുടെ ചിത്രങ്ങൾ വ്യാജമായി ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. സമാന രീതിയിൽ 20-ത്തിലധികം കേസുകളാണ് ദില്ലി പൊലീസ് സൈബർ ക്രൈമിന് മുന്നിൽ കഴിഞ്ഞ ലോക്ഡൗൺ കാലത്ത് എത്തിയത്. തട്ടിപ്പിനെല്ലാം പിന്നിൽ ഒരേ സംഘമെന്നാണ് പൊലീസിൻ്റെ നിഗമനം.

പരസ്പര സമ്മതത്തോടെയുള്ള സൗഹ‍ൃദങ്ങളും ബന്ധവുമാണ് ഡേറ്റിംഗ് ആപ്പുകൾ മുന്നോട്ട് വെക്കുന്നത്. ചിത്രങ്ങളും വിവരങ്ങളും ഒക്കെ നൽകി താൽപര്യമുള്ളവർ  തമ്മിൽ നടത്തുന്ന ആശയവിനിമയം നിയമപരവുമാണ്. എന്നാൽ വ്യാജഅക്കൗണ്ടുകളുമായി തട്ടിപ്പുകാ‍ർ രം​ഗത്തിറങ്ങിയതോടെ ഡേറ്റിം​ഗ് ആപ്പുകളിലെ ഇടപെടലുകൾ അതീവ ശ്രദ്ധയോടെ വേണം എന്നാണ് വ്യക്തമാവുന്നത്.