ദയാബായിയുടെ അനിശ്ചിത കാല നിരാഹാര സമരം18 ആം ദിവസം ആണ്. ആശുപത്രിയിൽ തുടർച്ചയായ അഞ്ചാം നാളാണ് സമരം.


തിരുവനന്തപുരം : എൻഡോസൾഫാൻ ഇരകളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന ദയാബായി ഉന്നയിക്കുന്ന ആവശ്യങ്ങൾ വേഗം തീർപ്പാക്കണെന്നാവശ്യം. മുന്നോട്ട് വച്ച ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുന്നതായാണ് മനസിലാക്കുന്നത്. എന്നാൽ തീരുമാനങ്ങൾ വൈകരുത്. സർക്കാർ മാനുഷിക പരിഗണന നൽകണം. ദയാബായിയുടെ സമരം അവസാനിപ്പിക്കണമെന്നും ആവശ്യം ഉയർന്നു. പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൌലവി. ശാന്തിഗിരി ജനറൽ സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി എന്നിവർ ആശുപത്രിയിൽ സമരം തുടരുന്ന ദയാബായിയെ സന്ദർശിച്ചു

Add Asianetnews as a Preferred SourcegooglePreferred

എൻഡോ സൾഫാൻ ദുരിത ബാധിതർക്ക് മികച്ച ചികിൽസ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമരസമിതി ഇന്ന് മുതൽ സമരം ശക്തമാക്കി.സെക്രട്ടറിയറ്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തുന്നുണ്ട്. നാളെ ഞാനും ദയാബായിയോടൊപ്പം എന്ന പേരിൽ ഐക്യദാർഢ്യ ഉപവാസം. ശനിയാഴ്ച ആരോഗ്യ മന്ത്രിയുടെ വീട്ടിലേക്ക് എൻഡോ സൾഫാൻ ഇരകളെ പങ്കെടുപ്പിച്ച് ബഹുജന മാർച്ചും സംഘടിപ്പിക്കും.

ദയാബായിയുടെ അനിശ്ചിത കാല നിരാഹാര സമരം18 ആം ദിവസം ആണ്. ആശുപത്രിയിൽ തുടർച്ചയായ അഞ്ചാം നാളാണ് സമരം.