പോസ്റ്റുമോർട്ടത്തിനു ശേഷമാണ് മൃതദേഹങ്ങൾ കൊണ്ടു പോവുക. തുടർന്ന് മേപ്പാടിയിൽ ഹൈസ്കൂൾ ഗ്രൗണ്ടിൽ തിരിച്ചറിയുന്നതിനായി വെക്കും.
മാനന്തവാടി: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നിലമ്പൂർ ആശുപത്രിയിൽ നിന്ന് കൊണ്ടുപോകുമെന്ന് മലപ്പുറം ഡെപ്യൂട്ടി കളക്ടർ പി സുരേഷ് അറിയിച്ചു. ദുരന്തസ്ഥലത്ത് നിന്ന് ലഭിച്ച ശരീരഭാഗങ്ങളും കൊണ്ടു പോകും. 38 ആംബുലൻസുകളിലായാണ് ഇവ കൊണ്ടു പോവുക. മൃതദേഹങ്ങൾ മേപ്പാടിയിൽ എത്തിച്ച ശേഷം ബന്ധുക്കൾക്ക് തിരിച്ചറിയാൻ സൗകര്യമൊരുക്കും. ആരും നിലമ്പൂരിലേക്ക് വരണ്ടതില്ലെന്നും ഡെപ്യൂട്ടി കളക്ടർ അറിയിച്ചിട്ടുണ്ട്. നിലമ്പൂരിലെ മൃതദേഹങ്ങളിൽ ഇതുവരെ രണ്ട് പേരെ മാത്രമാണ് തിരിച്ചറിഞ്ഞത്. പോസ്റ്റുമോർട്ടത്തിനു ശേഷമാണ് മൃതദേഹങ്ങൾ കൊണ്ടു പോവുക. തുടർന്ന് മേപ്പാടിയിൽ ഹൈസ്കൂൾ ഗ്രൗണ്ടിൽ തിരിച്ചറിയുന്നതിനായി വെക്കും.
നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ആകെ 68 മൃതദേഹങ്ങളാണ് ഇപ്പോഴുള്ളത്. ഇന്നലെ മാത്രം കിട്ടിയത് 57 എണ്ണമാണ്. ഇന്ന് 12 മണിയോടെ 11 പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. 68 മൃതശരീരങ്ങളില്‍ 31 എണ്ണം ശരീരഭാഗങ്ങള്‍ മാത്രമാണ്. ഇവ എല്ലാം ഉച്ചയോടെ മേപ്പാടിയിലെത്തിക്കും.
