കൊല്ലം: പരവൂരില്‍ കടലില്‍ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പരവൂർ തെക്കുംഭാഗം സ്വദേശിയായ സക്കറിയ (50) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ ഇസുദ്ധീൻ എന്നയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പുലർച്ച ആറ് മണിയോടെ പരവൂർ തെക്കുഭാഗം പരക്കട പള്ളിക്ക് സമീപമാണ് സംഭവമുണ്ടായത്. മത്സ്യബന്ധനത്തിനായി പോല നാലംഗ സംഘത്തിന്‍റെ കട്ടമരം മറിയുകയായിരുന്നു. രണ്ടുപേര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു.