പള്ളി വളപ്പിലെ  കിണറ്റിലാണ് വൈദികന്‍റെ മൃതദേഹം കണ്ടെത്തിയത്.  ഇന്നലെ വൈകുന്നേരം മുതൽ ആണ് വൈദികനെ കാണാതായത്. 

കോട്ടയം: അയർക്കുന്നത്ത് കാണാതായ വൈദികന്റെ മൃതദേഹം കണ്ടെത്തി. പുന്നത്തുറ സെൻറ് തോമസ് ചർച്ച് വികാരി ഫാദർ ജോർജ് എട്ടുപറയലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പള്ളി വളപ്പിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. പള്ളി വളപ്പിലെ കിണറ്റിലാണ് വൈദികന്‍റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതൽ ആണ് വൈദികനെ കാണാതായത്. 

Add Asianetnews as a Preferred SourcegooglePreferred

ഇന്നലെ തന്നെ പൊലീസും നാട്ടുകാരും വൈദികനെ അന്വേഷിച്ചിറങ്ങിയെങ്കിലും കണ്ടെത്താനായിരുന്നില്ല. സംഭവത്തിൽ നാട്ടുകാർ ദുരൂഹത ആരോപിക്കുന്നുണ്ട്. മൊബൈൽ ഫോൺ ഓഫ് ചെയ്ത നിലയിലും, മുറി തുറന്നിട്ട നിലയിലുമായിരുന്നു. ചങ്ങനാശ്ശേരി രൂപതയുടെ കീഴിലുള്ള പള്ളിയിൽ ആറ് മാസം മുമ്പാണ് ഫാദർ ജോർജ്ജ് എട്ടുപറയൽ ചുമതലയേറ്റെടുത്തത്. 

പൊലീസും ഫയർഫോഴ്സും ചേർന്ന് മൃതദേഹം പുറത്തെടുത്ത് ഇപ്പോൾ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്.