കോഴിക്കോട്: കൊയിലാണ്ടിയിൽ പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരുവങ്ങൂർ കുളൂര്‍ ഹൗസില്‍ രേഖ രാജു(31)വിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെയാണ് യുവതി കുനിയിൽ കടവ് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയത്. 

മത്സ്യതൊഴിലാളികൾ വിവരം അറിയിച്ചതിനെ തുടർന്ന്  അത്തോളി പൊലീസും കൊയിലാണ്ടി ഫയർഫോഴ്സും നടത്തിയ തെരച്ചിലിലാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്.  മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.