ഇടുക്കി എംപി ഡീൻ കുര്യാക്കോസ് സ്പൈസസ് ബോർഡ് മെമ്പർ സ്ഥാനം രാജിവച്ചു.

ദില്ലി: ഡീൻ കുര്യാക്കോസ് എംപി സ്പൈസസ് ബോർഡ് മെമ്പർ സ്ഥാനം രാജിവച്ചു. ഏലം വിലയിടിവിൽ പ്രതിഷേധിച്ചും , കേന്ദ്ര സർക്കാർ, സ്പൈസസ് ബോർഡിന് പിന്തുണ നൽകാത്തതിലും പ്രതിഷേധിച്ചാണ് രാജി. 

Add Asianetnews as a Preferred SourcegooglePreferred

അതേസമയം കൊടകര കള്ളപ്പണ കേസിൽ കേരള പോലീസ് പലതവണ ആവശ്യപ്പെട്ടിട്ടും വിവരങ്ങൾ നൽകിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ. പാർലമെന്റിൽ ഹൈബി ഈഡൻ എംപിയുടെ ചോദ്യത്തിനാണ് ധനമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കി മറുപടി നൽകിയത്. വിവിധ പരാതികളുടെ അടിസ്ഥാനത്തിൽ ഇഡി നടത്തുന്ന അന്വേഷണം തുടരുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി വിവരങ്ങളും രേഖകളും പലതവണ ആവശ്യപ്പെട്ടു. കേരള പൊലീസിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി മറുപടിയിൽ പറഞ്ഞു.