എലിവിഷം കലർന്ന ഐസ് ക്രീം കഴിച്ച് തളർന്നുറങ്ങുന്നതിനിടെ  മകനും സഹോദരിയും അബദ്ധത്തിൽ ബാക്കി ഐസ് ക്രീം കഴിച്ചാതാണെന്നാണ് അമ്മ വർഷ യുടെ മൊഴി.

കാസർകോട്; കാഞ്ഞങ്ങാട് അജാനൂർ കടപ്പുറത്തെ നാലരവയസുകാരൻ്റെ മരണം അമ്മ ആത്മഹത്യ ചെയ്യാനായി കഴിച്ച വിഷം കലർന്ന ഐസ് ക്രീമിൻ്റെ ബാക്കി കഴിച്ചിട്ടെന്ന് പൊലീസിൻ്റെ പ്രാഥമിക നിഗമനം. 6 ദിവസം മുമ്പാണ് കടുത്ത ഛർദ്ദിയെ തുടർന്ന് നാലര വയസുകാരൻ അദ്വൈത് മരിച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

എലിവിഷം കലർന്ന ഐസ് ക്രീം കഴിച്ച് തളർന്നുറങ്ങുന്നതിനിടെ മകനും സഹോദരിയും അബദ്ധത്തിൽ ബാക്കി ഐസ് ക്രീം കഴിച്ചാതാണെന്നാണ് അമ്മ വർഷ യുടെ മൊഴി. വർഷയും സഹോദരിയും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. 

ഭർത്താവുമായുണ്ടായ അകൽച്ചയുടെ മനോവിഷമത്തിലാണ് ആത്മഹത്യാ ശ്രമമെന്നാണ് വർഷ പൊലീസിനോട് പറഞ്ഞത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.