രാജ്യത്തെ വോട്ടർമാരോട് എന്തിനാണിങ്ങനെ നിഷേധസമീപനം രാഷ്ട്രീയക്കാർ സ്വീകരിക്കുന്നതെന്നും പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് വിട്ടു നിൽക്കാനുള്ള തീരുമാനം എന്തിനാണെന്നുമാണ്കെ സുരേന്ദ്രന്റെ ചോദ്യം.
തിരുവനന്തപുരം: അയോധ്യ പ്രതിഷ്ഠാചടങ്ങിൽ പങ്കെടുക്കാൻ പാടില്ലെന്ന ഇടതു വലത് കക്ഷികളുടെ തീരുമാനം ഭൂരിപക്ഷ സമുദായത്തോടുള്ള വെല്ലുവിളിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അയോധ്യ പ്രശ്നം രമ്യമായാണ് പരിഹരിച്ചതെന്നും മുസ്ലീം സമുദായം സൗഹാർദപരമായ നിലപാടാണ് സ്വീകരിച്ചതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ശ്രീരാമൻ ജനാധിപത്യത്തിന്റെ പ്രതീകവും മര്യാദാ പുരുഷോത്തമനുമാണ്.
രാജ്യത്തെ വോട്ടർമാരോട് എന്തിനാണിങ്ങനെ നിഷേധസമീപനം രാഷ്ട്രീയക്കാർ സ്വീകരിക്കുന്നതെന്നും പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് വിട്ടു നിൽക്കാനുള്ള തീരുമാനം എന്തിനാണെന്നുമാണ്കെ സുരേന്ദ്രന്റെ ചോദ്യം. കേരളത്തിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ എന്തുകൊണ്ട് ഒരു മതവിഭാഗത്തെ അപമാനിക്കുന്നു എന്നും അദ്ദേഹം ചോദ്യമുന്നയിച്ചു. ചടങ്ങിൽ പങ്കെടുക്കുമെന്ന് ആർജവത്തോടെ പറയാൻ കോൺഗ്രസ് നേതാക്കൾക്ക് കഴിയാത്തതെന്തുകൊണ്ടാണ്? ലീഗ്, സാമുദായിക ശക്തികൾ കണ്ണുരുട്ടിയാൽ എന്തിനാണ് കോൺഗ്രസ് ഭയക്കുന്നത്?
സിപിഎം കെട്ടിപ്പടുത്തത് ഇവിടുത്തെ ഭൂരിപക്ഷ ജനതയാണ്. സംഘടിത മത ശക്തികളുടെ വോട്ട് ബാങ്കിനു വേണ്ടി തുടർച്ചയായി സിപിഎം ഭൂരിപക്ഷ സമുദായത്തെ അപമാനിക്കുന്നു. പ്രതിഷ്ഠാ ചടങ്ങിന് കേരളവും ഐക്യദാർഡ്യം പ്രഖ്യാപിക്കും. മത വർഗീയ കക്ഷികളുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് കേരളത്തിൽ വലിയ തിരിച്ചടി കിട്ടാൻ പോവുകയാണ്. മുഹമ്മദ് റിയാസ് ഒഴിച്ച് കേരളത്തിൽ ഏത് മന്ത്രിയാണുള്ളത്?
കേരളത്തിൽ അമ്മായപ്പനും മരുമോനും ഭരണമാണ്. ശബരിമലയെ തകർക്കാൻ ശ്രമിച്ച സർക്കാർ തൃശൂർ പൂരത്തിന് അള്ള് വെക്കാൻ ശ്രമിക്കുകയാണ്. പൂരം തകർക്കാൻ ശ്രമിച്ചാൽ നാട്ടിലെ ജനങ്ങൾ കൈയും കെട്ടിയിരിക്കുമെന്നു കരുതരുത്. വലിയ ജനരോഷം ഉണ്ടാകും
പൂരം തകർക്കാൻ ശ്രമിച്ചാൽ ബിജെപി സമരത്തിന് മുന്നിൽ ഉണ്ടാകുമെന്നും സർക്കാർ വിഷയത്തിൽ പരിഹാരം കാണണമെന്നും കെ സു
