ആ പ്രശ്നങ്ങളൊക്കെ അവസാനിപ്പിച്ച് പാർട്ടിയും സർക്കാരും ശക്തമായി മുന്നോട്ടു പോവുകയാണെന്നും കെ മുരളീധരൻ പറഞ്ഞു. നേതാക്കൾക്ക് അഭിപ്രായങ്ങൾ പറയാൻ പാർട്ടിയിൽ അവസരമുണ്ട്, അതിനുവേണ്ടി കെപിസിസി യോഗം കൂടാറുണ്ട്, ഹൈപ്പർ കമ്മിറ്റി ചേരാറുണ്ട്.
തിരുവനന്തപുരം: പിണറായി വിജയനെതിരെ കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പാർട്ടിയുടെ ആഭ്യന്തരകാര്യങ്ങളിൽ പൊതു ചർച്ച വേണ്ടെന്ന് കെപിസിസി പ്രസിഡന്റ് തന്നെ പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി കെ മുരളീധരൻ. ആ പ്രശ്നങ്ങളൊക്കെ അവസാനിപ്പിച്ച് പാർട്ടിയും സർക്കാരും ശക്തമായി മുന്നോട്ടു പോവുകയാണെന്നും കെ മുരളീധരൻ പറഞ്ഞു. നേതാക്കൾക്ക് അഭിപ്രായങ്ങൾ പറയാൻ പാർട്ടിയിൽ അവസരമുണ്ട്, അതിനുവേണ്ടി കെപിസിസി യോഗം കൂടാറുണ്ട്, ഹൈപ്പർ കമ്മിറ്റി ചേരാറുണ്ട്. പിണറായിയുടെ കേസ് സംബന്ധിച്ച് സർക്കാർ എടുത്ത തീരുമാനം നൂറ് ശതമാനം ശരിയാണെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.
ഇഡിയെകുറിച്ച് അഖിലേന്ത്യാതലത്തിൽ തന്നെ പാർട്ടിക്ക് വിലയിരുത്തൽ ഉണ്ട്. ഇഡിയുടെ നിലപാടിനെ കുറിച്ച് പാർട്ടിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. എന്നാൽ ഇഡി റിപ്പോർട്ട് നൽകുമ്പോൾ അത് അന്വേഷിക്കാതിരിക്കാൻ സർക്കാരിന് നിവർത്തിയില്ല. അതിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണം നടത്താൻ തീരുമാനിച്ചത്. ആ തീരുമാനം ക്യാബിനറ്റിൽ എടുത്തതാണ്. ക്യാബിനറ്റ് എന്നാൽ കെപിസിസി പ്രസിഡന്റ് കൂടി ഉൾപ്പെടുന്നതാണ്. കേസെടുക്കാൻ ഹൈക്കോടതി പറഞ്ഞപ്പോൾ കേസെടുത്തു. പിണറായി വിജയൻ സുപ്രീംകോടതിയിൽ അപ്പീൽ പോയിട്ടുണ്ടല്ലോ എന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. അപ്പീൽ അംഗീകരിച്ചാൽ സ്റ്റേ വരും. അല്ലെങ്കിൽ സർക്കാർ കേസുമായി മുന്നോട്ടുപോകും. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഇഡി നോട്ടീസ് നൽകി, അവർ ചോദ്യംചെയ്യലിന് ഹാജരായി. ഇഡിയുടെ നടപടികൾ എതിർക്കുമ്പോഴും അവരുടെ മുന്നിൽ ഹാജരാകാനും എല്ലാ ചോദ്യങ്ങൾക്കും മറുപടി പറയാനും അവർ തയ്യാറായി.
പാർട്ടിക്കുള്ളിൽ അഭിപ്രായം പറയണം എന്നത് താൻ ഉൾപ്പടെ എല്ലാ നേതാക്കൾക്കും ബാധകമാണെന്നും കെ മുരളീധരൻ ചൂണ്ടിക്കാട്ടി. എസ്എംഎ രോഗവുമായി ബന്ധപ്പെട്ട് സർക്കുലർ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇറക്കിയതാണെന്നും മുരളീധരൻ പറഞ്ഞു. അതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ എസ്ഐടി യിലെ ഡോക്ടർ മിനിയോട് ചോദിക്കണം, അവരാണ് അതിൽ എക്സ്പേർട്ട്. മന്ത്രിക്ക് എല്ലാ മരുന്നുകളെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യവകുപ്പിലെ ടാസ്ക് ഫോഴ്സ് ലക്ഷ്യം ആരോഗ്യരംഗത്ത് മുന്നേറ്റമാണ്. മുഖ്യമന്ത്രി ചെയർമാനും ആരോഗ്യമന്ത്രി വൈസ് ചെയർമാനുമാണ്.
അതിലെ അംഗങ്ങൾ ഓരോ മേഖലയിലും വിദഗ്ധരായിട്ടുള്ളവരാണ്. കേരളത്തിലെ ഉദ്യോഗസ്ഥർ ആ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ നടപ്പിലാക്കേണ്ടവരാണ്. അതുകൊണ്ട് അവർ കമ്മറ്റിയിൽ ഇല്ല എന്ന് വെച്ച് കമ്മറ്റി കുഴപ്പം പിടിച്ചത് ആകില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്ന് സംബന്ധിച്ച് വിശദമായ വ്യക്തത വരുത്തും. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുമായി ആലോചിച്ചാണ് ചെയ്യുന്നത്. ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും തമ്മിൽ ഒരു തർക്കവുമില്ലെന്നും തങ്ങളെ തമ്മിൽ അകറ്റാൻ ആരും നോക്കണ്ടെന്നും കെ മുരളീധരൻ പറഞ്ഞു.
വീണ ജോർജിന് നേരെയുള്ള കെഎസ്യു പ്രതിഷേധത്തിലെ കേസിൽ, ഒരു കരിങ്കൊടി കണ്ടാൽ ഇങ്ങനെ ഭയപ്പെടേണ്ട ആവശ്യമുണ്ടായിരുന്നോ എന്നും മുരളീധരൻ ചോദിച്ചു. ഇപ്പോൾ ഗൺമാന്റെ മൊഴി കണ്ടില്ലേ? മന്ത്രി പറഞ്ഞിട്ടാണ് എല്ലാം പറഞ്ഞതെന്ന് ഗണ്മാൻ പറയുന്നു. രാഷ്ട്രീയമായി ബന്ധമില്ലാത്തവർ രാഷ്ട്രീയത്തിൽ വന്ന് പെട്ടെന്ന് മന്ത്രിയാകുമ്പോൾ സംഭവിക്കുന്ന കുഴപ്പങ്ങൾ ആണിത്. ഇപ്പോൾ പാവം ഗൺമാൻ കേസിൽ പ്രതിയായി എന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

