വിവാദവുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ രമേശ് ചെന്നിത്തല പുറത്തുവിട്ടു. കേരളം കേന്ദ്രത്തിന് അയച്ച കത്ത് പുറത്തുവിട്ടു. സര്‍ക്കാര്‍ തലത്തിലെ ചര്‍ച്ചയ്ക്ക് ശേഷമാണ് സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചത്. 

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സര്‍ക്കാരിന്‍റെ കള്ളം പൊളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അടിമുടി ദുരൂഹതയാണെന്നും മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് പ്രധാനപ്രതികളെന്നും ചെന്നിത്തല ആരോപിച്ചു. എല്ലാം മറച്ചുവയ്ക്കാനാണ് സര്‍ക്കാര്‍ ആദ്യം മുതല്‍ ശ്രമിച്ചത്. അമേരിക്കന്‍ കുത്തക കമ്പനിയെ രക്ഷിക്കാനാണ് ശ്രമമെന്നും ചെന്നിത്തല വിമര്‍ശിച്ചു. ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവച്ച് കൈ കഴുകാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പ്രതിപക്ഷം പറഞ്ഞില്ലായിരുന്നു എങ്കില്‍ ഉത്തരവ് ഇറക്കിയേനെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. 

വിവാദവുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ രമേശ് ചെന്നിത്തല പുറത്തുവിട്ടു. കേരളം കേന്ദ്രത്തിന് അയച്ച കത്താണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സംസ്ഥാാന സര്‍ക്കാര്‍ തലത്തിലെ ചര്‍ച്ചയ്ക്ക് ശേഷമാണ് കേന്ദ്രത്തിന് കത്തയച്ചത്. വിദേശകാര്യ മന്ത്രാലയത്തിന് അയച്ച കത്താണ് പുറത്തുവിട്ടത്. ഇഎംസിസിയുടെ വിശ്വാസ്യതയെക്കുറിച്ച് അന്വേഷിച്ചാണ് കത്ത്. ഫിഷറീസ് പ്രന്‍സിപ്പല്‍ സെക്രട്ടറിയാണ് കത്തയച്ചതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉദ്യോഗസ്ഥരുടെ തലയിൽ എല്ലാം കെട്ടിവച്ച് സർക്കാർ കൈ കഴുകാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

മാധ്യമങ്ങള്‍ക്കെതിരെ ചെന്നിത്തല വിമര്‍ശനവുമായി രംഗത്തെത്തി. സംസ്ഥാനത്ത് പരസ്യകുഭമേളയാണ്. പരസ്യം കിട്ടിയതോടെ മാധ്യമങ്ങള്‍ക്ക് സന്തോഷം. മാധ്യമങ്ങള്‍ ധാര്‍മികത കാണിക്കണം. മുഖ്യമന്ത്രിക്ക് അമര്‍ഷം എന്ന് വാര്‍ത്ത കൊടുത്തു. എല്ലാം മുഖ്യമന്ത്രി അറിഞ്ഞിട്ടാണ്. പിന്നെയെന്തിന് മുഖ്യമന്ത്രി അമര്‍ഷം കാണിക്കണമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. 

ഏഷ്യാനെറ്റ് ന്യൂസിന്‍റെ സർവേയിൽ താൻ വിശ്വസിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. സർവേ തെറ്റ് ആണെന്ന് തെളിച്ചിട്ടുണ്ട്. യുടിഎഫ് അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. ജനം യു ഡി എഫിന് അനുകൂലമായി ചിന്തിച്ചു തുടങ്ങി. എത്ര സർവേ വന്നാലും ഞങ്ങൾക്ക് ഒരു പ്രശ്നവും ഇല്ല. മേഴ്‌സികുട്ടി അമ്മയ്ക്ക് മറുപടി. താൻ എത്രപേരുമായി ഗൂഡാലോചന നടത്തി. ഐ എ എസ് കാരെ നിലയ്ക്ക് നിർത്താൻ ആയില്ലെങ്കിൽ അത് വിളിച്ചു പറയുന്നത് ഭൂഷണമല്ല