കൊച്ചി മുനമ്പത്തെ തർക്കഭൂമി വഖഫ് ബോർഡ് ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതിനെതിരെ ദീപിക ദിനപത്രം മുഖപ്രസംഗം പ്രസിദ്ധീകരിച്ചു. വഖഫ് ബോർഡിന്റെ വിജ്ഞാപനം റദ്ദാക്കണമെന്നും മുനമ്പത്തെ വഖഫ് കുറ്റികൾ അറബിക്കടലിൽ എറിയണമെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു. 

കൊച്ചി: മുനമ്പം തർക്ക ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതിനെതിരെ കത്തോലിക്ക മുഖപത്രമായ ദീപികയിൽ മുഖപ്രസംഗം. വഖഫ് ബോർഡ് തർക്ക ഭൂമിയിലെ കുടുംബങ്ങളെ വെല്ലുവിളിച്ചിരിക്കുകയാണെന്നും വഖഫ് ബോർഡിന്റെ ഉമീദ് വിജ്ഞാപനം റദ്ദാക്കണമെന്നും മുഖപ്രസം​ഗത്തിൽ പറയുന്നു. മുനമ്പത്തെ വഖഫ് കുറ്റികൾ അറബിക്കടലിൽ എറിയണമെന്നും എഡിറ്റോറിയൽ ആഹ്വാനം ചെയ്തു.

Add Asianetnews as a Preferred SourcegooglePreferred

മു​​നമ്പം ഭൂ​​മി വ​​ഖ​​ഫ് സ്വ​​ത്താ​​യി ഉ​​മീ​​ദ് പോ​​ർ​​ട്ട​​ലി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്തു​​കൊ​​ണ്ട് വ​​ഖ​​ഫ് ബോ​​ർ​​ഡ് വെ​​ല്ലു​​വി​​ളി​​ച്ചി​​രി​​ക്കു​​ന്ന​​ത് 610 കു​​ടും​​ബ​​ങ്ങ​​ളെ​​യോ ക്രൈ​​സ്ത​​വ​​രെ​​യോ മാ​​ത്ര​​മ​​ല്ലെന്നും മ​​തേ​​ത​​ര​​ കേ​​ര​​ള​​ത്തെ​​യാ​​ണെന്നും പറയുന്നു. ത​​ങ്ങ​​ളു​​ടേ​​തെ​​ന്നു ത​​ങ്ങ​​ൾ​​ക്കു തോ​​ന്നു​​ന്ന ഏ​​തു സ്വ​​ത്തും കൈ​​വ​​ശ​​പ്പെ​​ടു​​ത്താ​​ൻ അ​​നു​​വ​​ദി​​ക്കു​​ന്ന വ​​ഖ​​ഫ് വ​​കു​​പ്പു​​ക​​ൾ ഈ ​​മ​​തേ​​ത​​ര രാ​​ജ്യ​​ത്ത് ഇ​​തി​​നോ​​ട​​കം വ​​രു​​ത്തി​​വ​​ച്ചി​​ട്ടു​​ള്ള വി​​നാ​​ശ​​ങ്ങ​​ൾ എ​​ല്ലാ​​വ​​രും ഓ​​ർ​​മി​​ക്കു​​ന്ന​​തു ന​​ല്ല​​താ​​ണെന്നും തീ​​വ്ര​​ഹി​​ന്ദു​​ത്വ​​യെ രാ​​ജ്യ​​ത്ത് വ​​ള​​ർ​​ത്തി​​യ​​തി​​ൽ വ​​ഖ​​ഫ് ബോ​​ർ​​ഡി​​ന്‍റെ പ​​ങ്ക് ച​​രി​​ത്ര​​ത്തി​​ലു​​ണ്ടാ​​കുമെന്നും എ‍ഡിറ്റോറിയലിൽ പറയുന്നു.

കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ നി​​യ​​മം ഭേ​​ദ​​ഗ​​തി ചെ​​യ്തെങ്കിലും അതിന് മുമ്പ് ​​മ​​ത​​നി​​യ​​മ​​ത്തി​​ൽ പെ​​ട്ടു​​പോ​​യ മു​​നമ്പം നി​​വാ​​സി​​ക​​ളെ ര​​ക്ഷി​​ക്കാ​​ൻ ഭേ​​ദ​​ഗ​​തി​​യി​​ൽ ഒ​​ന്നു​​മി​​ല്ലാ​​യി​​രു​​ന്നു. മു​​ന​​മ്പത്തെ വേ​​ട്ട തു​​ട​​രാ​​ൻ ബോ​​ർ​​ഡി​​ന് അ​​തു സ​​ഹാ​​യ​​ക​​മാ​​യി. പി​​ണ​​റാ​​യി സ​​ർ​​ക്കാ​​ർ കു​​റെ​​യൊ​​ക്കെ ശ്ര​​മി​​ച്ചെ​​ങ്കി​​ലും പ​​രി​​ഹ​​രി​​ക്കാ​​നാ​​യി​​ല്ല. അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​യാ​​ൽ 10 മി​​നി​​റ്റു​കൊ​​ണ്ട് തീ​​ർ​​ക്കാ​​വു​​ന്ന പ്ര​​ശ്ന​​മാ​​ണെ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി വി.​​ഡി. സ​​തീ​​ശ​​ൻ പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വാ​​യി​​രു​​ന്ന​​പ്പോ​​ൾ പ​​റ​​ഞ്ഞി​​ട്ടു​​ള്ള​​തു​​കൊ​​ണ്ട് ഈ ​​സം​​ഭ​​വ​​വി​​കാ​​സ​​ങ്ങ​​ൾ ശ്ര​​ദ്ധ​​യി​​ൽപ്പെ​​ടു​​ത്തു​​ക​​യാ​​ണെന്നും മുഖപ്രസം​ഗത്തിൽ പറയുന്നു.

കെ-​​റെ​​യി​​ൽ വി​​ജ്ഞാ​​പ​​ന​​വും സ്ഥ​​ല​​മേ​​റ്റെ​​ടു​​ക്ക​​ലു​​മെ​​ല്ലാം പു​​തി​​യ സ​​ർ​​ക്കാ​​ർ റ​​ദ്ദാ​​ക്കി​​യ​​പ്പോ​​ൾ സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്കാ​​ൻ നാ​​ട്ടി​​യ മ​​ഞ്ഞ​​ക്കു​​റ്റി​​ക​​ൾ നീ​​ക്കം ചെ​​യ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ ​​മ​​നു​​ഷ്യ​​ർ​​ക്കു സ്വ​​ന്തം സ്ഥ​​ലം വി​​ൽ​​ക്കാ​​നോ ആ​​ർ​​ക്കെ​​ങ്കി​​ലും വാ​​ങ്ങാ​​നോ മ​​ക്ക​​ളു​​ടെ ആ​​വ​​ശ്യ​​ത്തി​​നു പ​​ണ​​യം വ​​യ്ക്കാ​​നോ പോ​​ലും വ​​യ്യാ​​ത്ത സ്ഥി​​തി​​യാ​​യിരുന്നുവെന്നും അ​​തേ അ​​വ​​സ്ഥ​​യി​​ലാ​​ണ് മു​​ന​​മ്പത്തെ മനുഷ്യരെന്നും മു​​നമ്പം​​ ഭൂ​​മി വ​​ഖ​​ഫ​​ല്ലെ​​ന്നും ത​​ങ്ങ​​ൾ അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​യാ​​ൽ 10 മി​​നി​​റ്റുകൊ​​ണ്ട് പ്ര​​ശ്നം പ​​രി​​ഹ​​രി​​ക്കു​​മെ​​ന്നും മുഖ്യമന്ത്രി പ​​റ​​ഞ്ഞി​​രു​​ന്നു. സ​​ർ​​ക്കാ​​രി​​ന്‍റെ വി​​ജ്ഞാ​​പ​​നം റ​​ദ്ദാ​​ക്കു​​ന്ന​​തു​​പോ​​ലെ എ​​ളു​​പ്പ​​മ​​ല്ലേ വ​​ഖ​​ഫ് ബോ​​ർ​​ഡി​​ന്‍റെ വി​​ജ്ഞാ​​പ​​ന​​ങ്ങ​​ളെ തൊ​​ട്ടു​​ക​​ളി​​ക്കാ​​നെന്നും ചോദിച്ചു. 2025ൽ ​​ഹൈ​​ക്കോ​​ട​​തി ഡി​​വി​​ഷ​​ൻ ബെ​​ഞ്ചി​​നു മു​​ന്നി​​ൽ ക​​ഴി​​ഞ്ഞ എ​​ൽ​​ഡി​​എ​​ഫ് സ​​ർ​​ക്കാ​​രി​​നു​​വേ​​ണ്ടി അ​​ഡ്വ​​ക്ക​​റ്റ് ജ​​ന​​റ​​ൽ സ്വീ​​ക​​രി​​ച്ച നി​​ല​​പാ​​ട് മു​​ന​​മ്പത്തു​​കാ​​ർ​​ക്ക് അ​​നു​​കൂ​​ല​​മാ​​യി​​രു​​ന്നുവെന്നും എഡിറ്റോറിയലിൽ പറഞ്ഞു. വ​​ഖ​​ഫ് ബോ​​ർ​​ഡി​​ന്‍റെ ഉ​​മീ​​ദ് വി​​ജ്ഞാ​​പ​​നം റ​​ദ്ദാ​​ക്കി, മു​​ന​​മ്പത്തെ വ​​ഖ​​ഫ് കു​​റ്റി​​ക​​ൾ പ​​റി​​ച്ച് അ​​റ​​ബി​​ക്ക​​ട​​ലി​​ൽ എ​​റി​​യ​​ണമെന്നും അ​​തു​​വ​​രെ ‘10 മി​​നി​​റ്റ്‌​ വാ​​ഗ്ദാ​​ന​​മ​​ഴ’ ന​​ന​​ഞ്ഞ ഇ​​ര​​ക​​ൾ മ​​തേ​​ത​​ര​​ത്വ​​ത്തി​​ന്‍റെ തി​​ര​​ക​​ളെ​​ണ്ണി ക​​ട​​പ്പു​​റ​​ത്തു​​ണ്ടാ​​കും. എ​​ങ്ങോ​​ട്ടും പോ​​കി​​ല്ലെന്നും എഡിറ്റോറിയൽ പറഞ്ഞു.