അപകീര്‍ത്തികരവും വാസ്തവവിരുദ്ധവുമായ വാര്‍ത്ത പ്രസിദ്ധീകരിച്ചെന്നാരോപിച്ച് കൈരളി ടിവിക്കെതിരെയും ദേശാഭിമാനി ദിനപത്രത്തിനെതിരെയും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വക്കീല്‍ നോട്ടീസ് അയച്ചു. 

കോഴിക്കോട് : അപകീര്‍ത്തികരവും വാസ്തവവിരുദ്ധവുമായ വാര്‍ത്ത പ്രസിദ്ധീകരിച്ചെന്നാരോപിച്ച് കൈരളി ടിവിക്കെതിരെയും ദേശാഭിമാനി ദിനപത്രത്തിനെതിരെയും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വക്കീല്‍ നോട്ടീസ് അയച്ചു. 

മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മറ്റിയംഗമെന്ന വ്യാജേന പത്ര സമ്മേളനം നടത്തിയ യൂസുഫ് പടനിലം എന്ന വ്യക്തിക്കെതിരെയും വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ഹൈക്കോടതി വക്കീല്‍ മുഹമ്മദ് ഷാ ആണ് പികെ ഫിറോസിന് വേണ്ടി നോട്ടീസ് അയച്ചിട്ടുള്ളത്. വാര്‍ത്തയില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ കേസുമായി മുന്നോട്ട് പോകുമെന്നും വക്കീല്‍ നോട്ടീസില്‍ പറഞ്ഞു.