'സർക്കാർ ഖജനാവിന് മാത്രമാണ് നഷ്ടം. ഇത്തരക്കാർക്ക് കടുത്ത സാമ്പത്തിക പിഴ കൂടി ചുമത്തേണ്ട കാര്യം ആലോചിക്കണം'
കൊച്ചി: ജനപ്രതിനിധികളുടെ കൂറുമാറ്റം ഇന്ത്യൻ ജനാധിപത്യത്തിന്റെ ശാപമാണെന്ന് കേരളാ ഹൈക്കോടതി നിരീക്ഷണം. കൂറുമാറിയ തൊടുപുഴ നഗരസഭാംഗത്തെ അയോഗ്യനാക്കി കൊണ്ടുള്ള ഉത്തരവിലാണ് പരാമർശങ്ങൾ. കൂറുമാറ്റ നിരോധന നിയമം ഉണ്ടായിരുന്നിട്ടും, വ്യക്തികൾ കൂറുമാറുന്ന സ്ഥിതിയാണ്. നിലവിലെ നിയമത്തിന് കൂറുമാറ്റത്തെ ഫലപ്രദമായി തടയാൻ കഴിഞ്ഞിട്ടില്ല. കൂറുമാറ്റം കൊണ്ട് വ്യക്തികൾക്ക് കാര്യമായ യാതൊരു നഷ്ടവും ഉണ്ടാകുന്നില്ല. സർക്കാർ ഖജനാവിന് മാത്രമാണ് നഷ്ടം. ഇത്തരക്കാർക്ക് കടുത്ത സാമ്പത്തിക പിഴ കൂടി ചുമത്തേണ്ട കാര്യം ആലോചിക്കണം. നിയമനിർമ്മാണ സഭകൾ ഇക്കാര്യം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഹൈക്കോടതി വ്യക്തമാക്കി.
