Asianet News MalayalamAsianet News Malayalam

'ബാലചന്ദ്രകുമാറിനെതിരായ അന്വേഷണം കാര്യക്ഷമമായിരുന്നില്ല' ബലാത്സംഗ കേസ് വ്യാജമല്ലെന്ന് പരാതിക്കാരി

ബാലചന്ദ്രകുമാറിനെ കുറ്റമുക്തനാക്കിയ പോലീസ് റിപ്പോർട്ടിനെതിരെ നാളെ ആലുവ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകും

defendent in Balachandrakumar case allege enquiry was not proper
Author
Kochi, First Published Aug 18, 2022, 3:08 PM IST

കൊച്ചി:സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ കേസ് ആരോപണത്തിലുറച്ച് പരാതിക്കാരി. വ്യാജ പരാതിയെന്ന പോലീസ് റിപ്പോര്‍ട്ടിനെതിരെ നാളെ ആലുവ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകും,അന്വേഷണം കാര്യക്ഷമമായിരുന്നില്ല എന്നാണ് പരാതിക്കാരിയുടെ ആക്ഷേപം

ദിലീപിന്‍റെ മുൻ മാനേജറും ഓൺലൈൻ മീഡിയ പ്രവർത്തകർക്കും എതിരെയാണ് പോലീസ് റിപ്പോർട്ട്. പരാതിക്കാരിയെ മൊഴി പഠിപ്പിച്ചത് ഓൺലൈൻ മീഡിയ പ്രവർത്തകരാണെന്നും ഓൺലൈൻ മീഡിയ റിപ്പോർട്ടർ പരാതിക്കാരിക്ക് പണം നൽകിയെന്നും ഇതിൽ പറയുന്നു. പോലീസിനെയും കോടതിയെയും കബളിപ്പിച്ചവർക്കെതിരെ നടപടി വേണമെന്നും ആവശ്യമുണ്ട്.

പൊലീസ് റിപ്പോർട്ടിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. നടൻ ദിലീപിനെതിരായ ഗൂഢാലോചന കേസിൽ നിർണായക ഘട്ടത്തിൽ നിൽക്കെയാണ് സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ കേസ് വന്നത്. എറണാകുളത്തെ വീട്ടിൽ വെച്ചും മറ്റ് പല സ്ഥലത്ത് വെച്ചും പീഡിപ്പിച്ചെന്നും ഇതിന്റെ വീഡിയോ ചിത്രീകരിച്ച് പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. എളമക്കര പൊലീസ് കേസെടുത്തി. ഡിജിപി നിർദ്ദേശത്തെ തുടർന്ന് ഹൈടെക് സെൽ എസ് പിക്ക് അന്വേഷണ ചുമതല നൽകി. പരാതിക്കാരിയുടെ വ്യക്തിഗത വിവരങ്ങൾ അടക്കം തെറ്റായിരുന്നു. 58കാരിയായ പരാതിക്കാരി 44 വയസാണെന്നാണ് പരാതിയിൽ പറഞ്ഞത്. വിവാഹം അടക്കമുള്ള കാര്യങ്ങൾ തെറ്റായാണ് രേഖപ്പെടുത്തിയത്. പരാതിക്കാരി ബലാത്സംഗം ചെയ്തെന്ന് പറയുന്ന മുറി പോലും കണ്ടിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

അഞ്ചോളം ഓൺലൈൻ മാധ്യമ പ്രവർത്തകർ പരാതിക്കാരിയെ മൊഴി പഠിപ്പിച്ചെന്നാണ് മറ്റൊരു കണ്ടെത്തൽ. ദിലീപിന്റെ മുൻ മാനേജർ വ്യാസൻ എടവനക്കാടിനെതിരെയും അന്വേഷണ റിപ്പോർട്ടിൽ കുറ്റപ്പെടുത്തലുണ്ട്. ഇവർക്ക് ഇതിന് പണം നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു.

പരാതി വന്നത് മുതൽ പരാതിക്കാരിയെ കൊച്ചിയിലെ അവരുടെ സ്ഥാപനത്തിൽ എത്തി കണ്ടവരുടെ അടക്കം പേര് വിവരങ്ങൾ റിപ്പോർട്ടിലുണ്ട്. പരാതിക്കാരിക്ക് സമൻസ് കൊടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇവരുടെ ഫോൺ സ്വിച്ച് ഓഫാണ്. ഇവർ ഒളിവിലാണെന്നാണ് കരുതുന്നത്. ഇവർക്കെതിരെ കോടതിക്ക് ആവശ്യമെങ്കിൽ നടപടിക്ക് നിർദ്ദേശം നൽകാവുന്നതാണ്. 

പിന്നിൽ ദിലീപിന്റെ സുഹൃത്തുക്കൾ, ആലുവ സബ്ജയിലിൽ എത്തിക്കാനായിരുന്നു നീക്കം: സംവിധായകൻ ബാലചന്ദ്രകുമാർ

Follow Us:
Download App:
  • android
  • ios