ദി ഗ്രേറ്റ് ഇന്ത്യൻ നോവൽ എന്ന പുസ്തകത്തിൽ നായർ സ്ത്രീകളെ മോശമായി പരാമർശിച്ചതിനാണ് കേസ്. ഡിസംബർ 21 ന് ഹാജരാകാൻ കോടതി ശശി തരൂരിന് നോട്ടീസയച്ചു
തിരുവനന്തപുരം: ശശി തരൂര്‍ എംപിക്കെതിരെ അപകീര്‍ത്തി കേസെടുത്ത് കോടതി. തിരുവനന്തപുരം അഡീഷണൽ ചീഫ് മജിസ്ടേറ്റ് കോടതിയാണ് കേസെടുത്തത്. ദി ഗ്രേറ്റ് ഇന്ത്യൻ നോവൽ എന്ന പുസ്തകത്തിൽ നായർ സ്ത്രീകളെ മോശമായി പരാമർശിച്ചതിനാണ് കേസ്. ഡിസംബർ 21 ന് ഹാജരാകാൻ കോടതി ശശി തരൂരിന് നോട്ടീസയച്ചു.
സന്ധ്യ ശ്രീകുമാർ നൽകിയ പരാതിയിലാണ് കേസ്.
