തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് സര്‍വകലാശാല.  ബാബാ അബേദ്ക്കർ ടെക്നിക്കൽ സർവകലാശാലയാണ് ഇക്കാര്യം അറിയിച്ചത്. സർവകാലാശ ബി.കോം കോഴ്സ് നടത്തുന്നില്ല. സ്വപ്ന പ്രഭ സുരേഷ് എന്ന വിദ്യാർത്ഥിനി പഠിച്ചിട്ടില്ലെന്നും സർവകലാശാല പറഞ്ഞു. രജിസ്ട്രാ‌ർ കൺഡോൺമെന്‍റ് അസി.കമ്മീഷണർക്കാണ് മറുപടി നൽകിയത്. 

വ്യാജ ബിരുദ കേസുമായി ബന്ധപ്പെട്ട് സ്വപ്നയുടെ അറസ്റ്റ് രേഖപ്പെടുത്താൻ എൻഐഎ കോടതി പൊലീസിന് അനുമതി നൽകി. കൺഡോൻമെന്‍റ് പൊലീസ് നൽകിയ അപേക്ഷയിലാണ് അനുമതി. കസ്റ്റംസിന്‍റെ കസ്റ്റഡി അവസാനിച്ചാൽ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തും.