മേലിൽ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുമ്പോൾ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ കാര്യവും ചടങ്ങിന്റെ വിശദാംശങ്ങളും നേരത്തെ തന്നെ ബോധ്യപ്പെടുത്തണം എന്ന് പ്രിൻസിപ്പാൾ ഹൗസ്‌ സർജൻസ് അസോസിയേഷന് നിർദേശം നൽകി


തിരുവനന്തപുരം:തിരുവനന്തപുരം ആയുർവേദ കോളജിൽ തോറ്റ വിദ്യാർഥികളും ബിരുദ ദാന ചടങ്ങിൽ പങ്കെടുത്ത സംഭവത്തിൽ മുഴുവൻ കുട്ടികളും സർട്ടിഫിക്കറ്റ് തിരികെ നൽകി. രണ്ടാം വർഷ പരീക്ഷ തോറ്റിട്ടും ചടങ്ങിൽ പങ്കെടുത്ത ഏഴ് വിദ്യാർഥികൾ ഉൾപ്പെടെയാണ് സർട്ടിഫിക്കറ്റ് തിരുച്ചുനൽകിയത്. ഇവരിൽ നിന്ന് സർട്ടിഫിക്കറ്റ് തിരുച്ചുവാങ്ങാൻ ആരോഗ്യ സർവകലാശാല വിസി കോളജ് അധികൃതകർക്ക് നോട്ടീസ് നൽകിയിരുന്നു.

മേലിൽ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുമ്പോൾ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ കാര്യവും ചടങ്ങിന്റെ വിശദാംശങ്ങളും നേരത്തെ തന്നെ ബോധ്യപ്പെടുത്തണം എന്ന് പ്രിൻസിപ്പാൾ ഹൗസ്‌ സർജൻസ് അസോസിയേഷന് നിർദേശം നൽകിയിട്ടുണ്ട്

തോറ്റവർക്കും സർട്ടിഫിക്കറ്റ്: ആയുർവേദ കോളജിൽ സമ്മാനിച്ച മുഴുവൻ ബിരുദ സർട്ടിഫിക്കറ്റുകളും തിരിച്ചു വാങ്ങും