ഏപ്രില്‍ ആറിന് പാലക്കാട് നടക്കുന്ന വിദ്യാര്‍ത്ഥി യുവജന സംഗമത്തിലാണ് ഭാരവാഹികൾ പങ്കെടുക്കുന്നത്.

തിരുവനന്തപുരം: ദില്ലി ജെഎന്‍യു യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്തിയ ഇടത് സഖ്യത്തിലെ അംഗങ്ങള്‍ കേരളത്തിലേക്ക്. ഏപ്രില്‍ ആറിന് പാലക്കാട് നടക്കുന്ന വിദ്യാര്‍ത്ഥി യുവജന സംഗമത്തിലാണ് യൂണിയന്‍ വൈസ് പ്രസിഡന്റ് അവിജിത് ഘോഷ്, ജോയിന്റ് സെക്രട്ടറി മുഹമ്മദ് സജാദ്, മുന്‍ യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് തുടങ്ങിയവരാണ് പങ്കെടുക്കുന്നത്. 

ജെഎന്‍യുവില്‍ നാല് വര്‍ഷത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ പ്രധാന സീറ്റുകളില്‍ എല്ലാം എബിവിപി സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തിയാണ് ഇടതുസഖ്യം മുന്നേറിയത്. പ്രസിഡന്റായി ധനഞ്ജയും വൈസ് പ്രസിഡന്റായി എസ്എഫ്ഐയുടെ അവിജിത് ഘോഷും ജനറല്‍ സെക്രട്ടറിയായി ബാപ്സയുടെ പ്രിയാന്‍ഷി ആര്യയും ജോയിന്റ് സെക്രട്ടറിയായി എഐഎസ്എഫിന്റെ എംഒ സാജിതും തെരഞ്ഞെടുക്കപ്പെട്ടു. 42 കൗണ്‍സിലര്‍മാരില്‍ 30 പേരും ഇടതുപക്ഷ സഖ്യത്തില്‍ നിന്നുള്ളവരായിരുന്നു. സോഷ്യല്‍ സയന്‍സ് കൗണ്‍സിലറായി തൃശൂര്‍ ഇരിഞ്ഞാലക്കുട സ്വദേശി ഗോപികയാണ് വിജയിച്ചത്. ജെഎന്‍യു തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച ഏക മലയാളി കൂടിയാണ് ഗോപിക.

ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മുഖ്യമന്ത്രി; 'രാത്രി 11.30 വരെ കടലാക്രമണ സാധ്യത'

YouTube video player