റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിൽ കണ്ട് കേന്ദ്രമന്ത്രി നിവേദനം നൽകി. 

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന് ഷൊർണൂരിലും ചെങ്ങന്നൂരിലും സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യം കേന്ദ്ര റയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിൽ കണ്ട് കേന്ദ്രമന്ത്രി നിവേദനം നൽകി. ശബരിമല തീർഥാടകർ ആശ്രയിക്കുന്ന ചെങ്ങന്നൂരിനെയും കേരളത്തിലെ വലിയ സ്റ്റേഷനുകളിൽ ഒന്നായ ഷൊർണൂരിനെയും സർവീസിൻ്റെ ഭാഗം ആക്കണം എന്ന് വി. മുരളീധരൻ ആവശ്യപ്പെട്ടു.

മോദിക്ക് നന്ദി, വന്ദേഭാരത് എത്തി, ഇനി വികസനത്തിനും വേഗത കൂടുമെന്ന് വി മുരളീധരൻ