ബിജെപിയുടെ വളർച്ചയ്ക്ക് കാരണം ന്യൂനപക്ഷ പ്രീണനനയമാണ്. തിരുത്തേണ്ടത് തിരുത്തിയാൽ വോട്ടുകൾ തിരിച്ചു വരുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
തിരുവനന്തപുരം: രാജ്യസഭ തെരഞ്ഞെടുപ്പിലും ന്യൂനപക്ഷ പ്രീണനമെന്ന ആരോപണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രാജ്യസഭ സീറ്റ് മുന്നണികൾ നല്‍കിയത് ന്യൂനപക്ഷങ്ങൾക്കാണ്. ജനാധിപത്യത്തെ മതാധിപത്യം ഹൈജാക്ക് ചെയ്തിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ വെള്ളാപ്പള്ളി ചിഹ്നം നോക്കി വോട്ട് ചെയ്യുന്നവർ തെരുവിലാണെന്നും ജാതി നോക്കി വോട്ട് ചെയ്യുന്നവർ മിടുക്കരാണെന്നും വിമർശിച്ചു.
സത്യം പറയുന്ന തന്നെ ജാതിവാദിയാക്കുന്നുവെന്നും തിരഞ്ഞു പിടിച്ചു ആക്രമിക്കുന്നുവെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ബിജെപിയുടെ വളർച്ചയ്ക്ക് കാരണം ന്യൂനപക്ഷ പ്രീണനനയമാണ്. തിരുത്തേണ്ടത് തിരുത്തിയാൽ വോട്ടുകൾ തിരിച്ചു വരുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
