തിരുവനന്തപുരം: ദന്ത ഡോക്ടർമാർ നാളെ ദേശവ്യാപകമായി പണിമുടക്കും. സർക്കാർ ഡൻ്റൽ കോളേജുകളിലെ അവശ്യ സർവ്വീസ് ഒഴികെ പ്രവർത്തിക്കില്ല. സ്വകാര്യ ക്ലിനിക്കുകളും അടച്ചിടുമെന്ന് ഇൻഡ്യൻ ഡൻ്റൽ അസോസിയേഷൻ സംസ്ഥാന ഘടകം അറിയിച്ചു. ആയുർവേദ പി ജി വിദ്യാർത്ഥികൾക്ക് ദന്ത ശസ്ത്രക്രിയ ഉൾപ്പെടെ നടത്താൻ അനുവദിച്ചുള്ള കേന്ദ്ര തീരുമാനത്തിൽ പ്രതിഷേധിച്ചാണ് സമരം.