Asianet News MalayalamAsianet News Malayalam

ഗവർണർക്കെതിരെ: ജയിൻ ഹവാലകേസിലെ മുഖ്യപ്രതിയെന്ന് ദേശാഭിമാനി,​ഗവർണറുടേത് ബ്ലാക്ക് മെയിൽ രാഷ്ട്രീയമെന്ന് ജനയു​ഗം

ബിജെപിയുടെ കൂലിപ്പടയാളിയായി ​ഗവർണർ അസംബന്ധ നാടകം കളിക്കുകയാണ്. വിലപേശി കിട്ടിയ സ്ഥാനങ്ങളിൽ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  മതിമറന്നാടുന്നുവെന്നും ദേശാഭിമാനിയിലെ മുഖ പ്രസം​ഗവും ലേഖനവും പറയുന്നു

Deshabhimani and janayugam against governor
Author
First Published Sep 20, 2022, 6:56 AM IST

തിരുവനന്തപുരം : ഗവർണർക്കെതിരെ ആഞ്ഞടിച്ച് സിപിഎം സി പി ഐ മുഖപത്രങ്ങളായ ദേശാഭിമാനിയും ജനയു​ഗവും. നിലപാട് വിറ്റ് ബി ജെ പിയിൽ എത്തിയ ആളാണ് ആരിഫ് മുഹമ്മദ് ഖാൻ എന്ന് ദേശാഭിമാനി പറയുന്നു. എന്നും പദവിക്ക് പിന്നാലെ പോയ വ്യക്തിയാണ് ​ഗവർണർ . ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ജയിൻ ഹവാലയിലെ മുഖ്യപ്രതി ആണ്. ജയിൻ ഹവാല കേസിൽ കൂടുതൽ പണം പറ്റിയ രാഷ്ട്രീയ നേതാവാണ് ആരിഫ് മുഹമ്മദ് ഖാൻ. ഈ വ്യക്തിയാണ് അഴിമതി ഇല്ലാത്ത ഇടതുപക്ഷത്തിനെതിരെ രം​ഗത്തെത്തുന്നത്. 

ബിജെപിയുടെ കൂലിപ്പടയാളിയായി ​ഗവർണർ അസംബന്ധ നാടകം കളിക്കുകയാണ്. വിലപേശി കിട്ടിയ സ്ഥാനങ്ങളിൽ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  മതിമറന്നാടുന്നുവെന്നും ദേശാഭിമാനിയിലെ മുഖ പ്രസം​ഗവും ലേഖനവും പറയുന്നു . 

അതേസമയം ​ഗവർണർ മനോ നില തെറ്റിയപോലെ പെരുമാറുന്നു എന്നാണ് സിപിഐ മുഖ പത്രമായ ജനയു​ഗത്തിന്റെ വിമർശനം. ബ്ലാക്ക് മെയിൽ രാഷ്ട്രീയത്തിന് രാജ്ഭവനെ ഉപയോ​ഗിക്കുന്നു. ​ഗവർണർ എന്ന വാക്കിനോട് നീതി കാണിക്കാതെ പുലഭ്യം പറയുന്നു. സ‍ർക്കാരിനെതിരെ ​ഗവർണർ ധൂർത്ത് ആരോപിക്കുന്നു. ​ഗവർണരുെട ചെലവ് എന്തെന്ന് വെബ്സൈറ്റ് പറയും. ഓരോ മാസവും ​ഗവർണർ സംവിധാനത്തിനായി കോടികൾ ചെലവാക്കുകയാണെന്നും ജനയു​ഗം പറയുന്നു

'ആരിഫ് മുഹമ്മദ് ഖാൻ വല്ലാതെ തരംതാഴരുത്, ഗവർണർക്ക് ആർഎസ്എസ് വിധേയത്വം'; പിണറായിയുടെ മറുപടി

 

Follow Us:
Download App:
  • android
  • ios