കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. വീട്ടിൽ നിന്നിറങ്ങി വന്നാണ് വിഡി സതീശനെ പിണറായി വിജയൻ സ്വീകരിച്ചത്.

തിരുവനന്തപുരം: കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. വീട്ടിൽ നിന്നിറങ്ങി വന്നാണ് വിഡി സതീശനെ പിണറായി വിജയൻ സ്വീകരിച്ചത്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വീട്ടിലാണ് പിണറായി വിജയൻ ഇപ്പോള്‍ താമസിക്കുന്നത്. പിണറായിയെ സത്യപ്രതിജ്ഞക്കു ക്ഷണിച്ചതായി വി ഡി സതീശൻ അറിയിച്ചു. ഒരു സർക്കാർ കൊണ്ടുവന്ന വികസന പ്രവർത്തനത്തെ പുതിയ സർക്കാർ അവസാനിപ്പിക്കേണ്ടതില്ലെന്നും സർക്കാർ തുർച്ചയാണെന്നും നിയുക്ത മുഖ്യമന്ത്രി പറഞ്ഞു. വിമർശിച്ചിട്ടുളള ചില കാര്യങ്ങളിൽ മാറ്റം വരുത്തും. പിണറായി സീനിയർ നേതാവാണെന്നും ഭരണപരിചയമുള്ള ആളാണെന്നും സതീശൻ അഭിപ്രായപ്പെട്ടു. പുതിയ ദൗത്യം ഏറ്റെടുക്കുന്നതിന് മുമ്പ് അദ്ദേഹത്തെ വന്നുകണ്ടതാണെന്നും വി ഡി സതീശൻ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News