മലയിടുക്കിൽ നിന്ന് സൈന്യം രക്ഷപ്പെടുത്തിയ ബാബു ഉമ്മയോട് പറഞ്ഞതനുസരിച്ച് മുകളിൽ കയറിയവേ കാല് കല്ലിൽ തട്ടിയാണ് താഴേക്ക് പതിച്ചത്. കൂടുതൽ അപകടം ഉണ്ടാകാതിരിക്കാൻ പിടിച്ചുനിന്നുവെന്നും ബാബു ഉമ്മയോട് പറഞ്ഞിരുന്നു

പാലക്കാട്: വിളിച്ചിട്ട് തിരിച്ച് ഇറങ്ങാതെ ബാബു(babu) ചെറാട് കുമ്പാച്ചി മലയുടെ(cherad kumpachy hill) മുകളിലേക്ക് കയറിപ്പോകുകയായിര‌ുന്നുവെന്ന് ബാബുവിനൊപ്പം കൂമ്പാച്ചി മല കയറിയ കുട്ടി ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. ആദ്യമായാണ് മല കയറിയത്. രാവിലെ പത്ത് മണയോടെ കയറിത്തുടങ്ങി.‌ പകുതിയോളം എത്തിയിരുന്നു,അതിനുശേഷം ‍ഞങ്ങൾ കയറിയില്ല. പക്ഷേ ബാബു മുകളിലേക്ക് പോയി. ബാബു നിർബന്ധിച്ച് ആണ് ഒപ്പം കൂട്ടിയതെന്നും കുട്ടി പ്രതികരിച്ചു. 

മലയിടുക്കിൽ നിന്ന് സൈന്യം രക്ഷപ്പെടുത്തിയ ബാബു ഉമ്മയോട് പറഞ്ഞതനുസരിച്ച് മുകളിൽ കയറിയവേ കാല് കല്ലിൽ തട്ടിയാണ് താഴേക്ക് പതിച്ചത്. കൂടുതൽ അപകടം ഉണ്ടാകാതിരിക്കാൻ പിടിച്ചുനിന്നുവെന്നും ബാബു ഉമ്മയോട് പറഞ്ഞിരുന്നു.

മലയിടുക്ക‌ിൽ പെട്ട ബാബുവിനെ 43 മണിക്കൂറുകൾക്ക് ശേഷമാണ് സൈന്യം രക്ഷിച്ച് പുറത്തെത്തിച്ചത്