തൊടുപുഴ: ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കൊവിഡ് രോഗികളുടെ വിവരങ്ങൾ ചോർന്നു. ഇടുക്കിയിലെ കൊവിഡ് രോഗികളുടെ വിവരങ്ങളാണ് ചോർന്നത്. ഇന്ന് പൊസീറ്റീവായ 51 കൊവിഡ് രോഗികളുടെ വിവരങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പരക്കുന്നത്. 

കൊവിഡ് രോഗികളുടെ പേര്, വിലാസം, മൊബൈൽ ഫോൺ നമ്പറുകൾ എന്നിവയടക്കമുള്ള വിവരങ്ങളെല്ലാം ചോ‍ർന്നിട്ടുണ്ട്. രോ​ഗികളുടെ പട്ടിക ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ആരോ​ഗ്യവകുപ്പിൽ നിന്നാണ് വിവരങ്ങളെല്ലാം ചോ‍ർന്നതെന്നാണ് പ്രാഥമിക നി​ഗമനം. സംഭവത്തിൽ ഇടുക്കി ജില്ലാ കളക്ട‍ർ ഡിഎംഒയോട് അന്വേഷണ റിപ്പോ‍‍ർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.