വകുപ്പ് തിരിച്ചുള്ള പേര് വിവര പട്ടികയിൽ ഭൂരിഭാഗവും പാർട് ടൈം ജീവനക്കാർ

തിരുവനന്തപുരം:സാമൂഹ്യക്ഷേമ പെൻഷൻ അനർഹമായി കൈപ്പറ്റിയ സർക്കാർ ജീവനക്കാരുടെ പേരുവിവരം പുറത്ത്.പേരും തസ്തികയും വകുപ്പും അടക്കമാണ് സർക്കാർ ലിസ്റ്റ്
1457 പേരുടെ പട്ടികയാണ് പുറത്ത് വിട്ടത്.വകുപ്പ് തിരിച്ചുള്ള പേര് വിവര പട്ടികയിൽ ഭൂരിഭാഗവും പാർട് ടൈം ജീവനക്കാരാണ്.കൈപ്പറ്റിയ പെൻഷൻ തിരിച്ച് പിടിക്കുന്നത് 18 ശതമാനം പലിശ നിരക്കിലായിരിക്കും

Add Asianetnews as a Preferred SourcegooglePreferred

സർക്കാർ ജീവനക്കാർ പെൻൽൻ പട്ടികയിൽ ഉൾപ്പെടണമെങ്കില്‍ രേഖകളിൽ കൃത്രിമം കാണിക്കണം..സർവ്വീസിൽ ഇല്ലെന്നും ആദായ നികുതി നൽകുന്നില്ല എന്നതടക്കമുള്ള സത്യപ്രസ്താവന നൽകിയാലേ പെൻഷന് അർഹതയുള്ളൂ. . ഇത്രയേറെ കടുത്ത വ്യവസ്ഥകളുണ്ടായിട്ടും തിരിമറി നടന്നതിന്‍റെ റെ തെളിവാണ് അനർഹരുടെ പട്ടിക,

പട്ടിക പരിശോധിക്കേണ്ട തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പങ്കും വ്യക്തമാണ്, അതേ സമയം സര്‍ക്കാര്‍ ജീവനക്കാരും പെൻഷണൻകാരും അടക്കമുള്ളവര്‍ സാമൂഹ്യ സുരക്ഷാ പെൻഷൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് 2023 ലെ റിപ്പോര്‍ട്ടിൽ സിഎജി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇത്രനാൾ നടപടി എടുക്കാത്തതെന്തെന്ന ചോദ്യവും ധനവകുപ്പിന് നേരെ ഉയര്‍ന്നിട്ടുണ്ട്.