തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടികയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. നാല് വർക്കിങ് പ്രസിഡന്‍റുമാരെ കൂടാതെ വൈസ് പ്രസിഡന്‍റ് ആയി പതിനൊന്നു പേരുടെ പട്ടികയാണ് കെപിസിസി സമർപ്പിച്ചിരിക്കുന്നത്. വർക്കല കഹാർ, അടൂർ പ്രകാശ്, ശൂരനാട് രാജശേഖരൻ, വി എസ് ശിവകുമാർ, ജോസഫ് വാഴയ്ക്കൻ, കെ ബാബു, കെ പി ധനപാലൻ, എ പി അനിൽകുമാർ, സി പി മുഹമ്മദ്‌, കെ ശിവദാസൻ നായർ എന്നിവരാണ് പട്ടികയിൽ ഉള്ളത്. പട്ടികയിലെ ഏക വനിതാ അംഗം റോസക്കുട്ടി ടീച്ചർ ആണ്. തൃശൂർ നിന്നുള്ള കെ കെ കൊച്ചുമുഹമ്മദ്‌ ട്രഷറർ ആവാനാണ് സാധ്യത. 33 അംഗ ജനറൽ സെക്രട്ടറിമാരും പട്ടികയിൽ ഉണ്ട്. രാഹുൽ ഗാന്ധിയുടെ നിർദേശങ്ങളോടെ വൈകാതെ പട്ടികയ്ക്ക് അനുമതി നൽകാനാണ് ഹൈക്കമാൻഡ് നീക്കം. കെപിസിസി സമർപ്പിച്ചിരിക്കുന്ന പട്ടികയിൽ ഹൈക്കമാന്‍റ് ചില മാറ്റങ്ങൾ വരുത്തിയേക്കാം.