ശബരിമല കുത്തക ലേലത്തിൻ്റെ വിവരം ചോർന്നു. 110 കടകൾക്കായി റീ-ടെൻഡർ നടത്താൻ തീരുമാനമായി. സെപ്റ്റംബർ 28ന് നടത്താനിരുന്ന ലേലവും റദ്ദാക്കി.

പത്തനംതിട്ട: ശബരിമല കുത്തക ലേലത്തിന്‍റെ വിവരം ചോർന്നു. 110 കടയിലേക്കും ടെൻഡറില്‍ പങ്കെടുത്തവരുടെ പേരുകളും ടെൻഡർ വിവരങ്ങളുമാണ് ചോർന്നത്. സംഭവത്തില്‍ ദേവസ്വം വിജിലൻസിന്‍റെ അന്വേഷണത്തിന് ഉത്തരവിട്ടു. ടെൻഡറില്‍ സുതാര്യത കൊണ്ടുവരാൻ ആദ്യമായി ഇ ലേലം നടത്താൻ തീരുമാനിച്ചതിന് പിന്നാലെയാണ് വിവരങ്ങള്‍ ചോർന്നത്. റീ ടെൻഡർ നടത്തുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നാണോ വിവരം ചോർന്നതെന്ന സംശയത്തിലും അന്വേഷണം നടക്കും.

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News