Asianet News MalayalamAsianet News Malayalam

Sabarimala|ശബരിമല തീർത്ഥാടനം;മുന്നൊരുക്കമില്ലാതെ എരുമേലി ഇടത്താവളം;ശൗചാലയങ്ങൾ അടക്കം കാടുമൂടി

ഏരുമേലിയില്‍ പേട്ടതുള്ളി അഴുതയില്‍ മുങ്ങി കല്ലെടുത്ത് പരമ്പരാഗത കാനനപാതയിലൂടെ സന്നിധാനത്തേക്കുള്ള യാത്ര. ഈപരമ്പരാഗത ശബരിമല ദര്‍ശനത്തിന് വേണ്ടിയാണ് അയ്യഭക്തര്‍ ഏരുമേലിയില്‍ എത്തുന്നത്.കാനപാതവഴിയുള്ള യാത്രക്ക് വിലക്ക് ഏര്‍പ്പെടുത്തിയതോടെയാണ് മുന്‍ഒരുക്കങ്ങളില്‍ നിന്നും ദേവസ്വംബോര്‍ഡ് പിന്മാറിയത്. വിരിവക്കുന്നതിന് സൗകര്യങ്ങള്‍ ഒന്നും തന്നെ തയ്യാറായാട്ടില്ല. .സാധാരണഗതിയില്‍ നടത്താറുള്ള പൊതുമരാമത്ത് പണികള്‍ പോലും വേണ്ടെന്ന നിലപാടിലാണ് ദേവസ്വംബോര്‍ഡ്

devaswom board not ready to renovate eruimely for sabarimala pilgrims
Author
Erumeli, First Published Nov 10, 2021, 7:35 AM IST

പത്തനംതിട്ട: ശബരിമല(sabarimala) തീർഥാടനം തുടങ്ങാനിരിക്കെ മുന്നൊരുക്കങ്ങളൊന്നുമില്ലാതെ എരുമേലി(erumeli) ഇടത്താവളം. സാധാരണ നടക്കാറുള്ള പൊതുമരാമത്ത് പണിയടക്കം നവീകരണ പ്രവർത്തനങ്ങളൊന്നും തുടങ്ങിയിട്ടില്ല. കൊവിഡ് കാരണം തീർഥാടകരുടെ എണ്ണം കുറവായിരിക്കുമെന്ന കണക്കുകൂട്ടിലിൽ മുന്നൊരുക്കങ്ങൾ വേണ്ടെന്ന നിലപാടിലാണ് ദേവസ്വം ബോർഡ്(devaswom board).

ശബരിമല യാത്രക്കിടയിലെ തീര്‍ത്ഥാകരുടെ പ്രധാന ഇടത്താവളമാണ് ഏരുമേലി ധര്‍മ്മശാസ്താ ക്ഷേത്രം. പേട്ടതുള്ളി കാനന പാതവഴി സന്നിധാനത്തേക്ക് പോകാനാണ് തീര്‍ത്ഥാടകര്‍ ഇവിടെ എത്തുന്നത്. 

ഏരുമേലിയില്‍ പേട്ടതുള്ളി അഴുതയില്‍ മുങ്ങി കല്ലെടുത്ത് പരമ്പരാഗത കാനനപാതയിലൂടെ സന്നിധാനത്തേക്കുള്ള യാത്ര. ഈപരമ്പരാഗത ശബരിമല ദര്‍ശനത്തിന് വേണ്ടിയാണ് അയ്യഭക്തര്‍ ഏരുമേലിയില്‍ എത്തുന്നത്.കാനപാതവഴിയുള്ള യാത്രക്ക് വിലക്ക് ഏര്‍പ്പെടുത്തിയതോടെയാണ് മുന്‍ഒരുക്കങ്ങളില്‍ നിന്നും ദേവസ്വംബോര്‍ഡ് പിന്മാറിയത്. വിരിവക്കുന്നതിന് സൗകര്യങ്ങള്‍ ഒന്നും തന്നെ തയ്യാറായാട്ടില്ല. .സാധാരണഗതിയില്‍ നടത്താറുള്ള പൊതുമരാമത്ത് പണികള്‍ പോലും വേണ്ടെന്ന നിലപാടിലാണ് ദേവസ്വംബോര്‍ഡ്. ആയിരകണക്കിന് തീര്‍ത്ഥാടകരാണ് ഏരുമേലിയ്‍ എത്തുന്നത്.

ഏരുമേലില്‍ ക്ഷേത്രത്തിന് സമിപത്തെ തോട്ടില്‍കുളിക്കാന്‍ അനുമതി ഇല്ല പകരം സംവിധാനം ഒരുക്കാനാണ് ദേവസ്വം ബോര്‍ഡ് തീരുമാനം

ശൗചാലയങ്ങള്‍ എല്ലാം കാട് മൂടികിടക്കുന്ന അവസ്ഥയിലാണ്. സാധരണ ഏരുമേലിയിലെ മുന്‍ ഒരുക്കങ്ങള്‍ക്ക് നല്‍കാറുള്ള തുകന ല്‍കാന്‍ തിരുവതാംകൂര്‍ ദേവസ്വംബോര്‍ഡോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല

Follow Us:
Download App:
  • android
  • ios