Asianet News MalayalamAsianet News Malayalam

ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശിക്കാം, ജീവനക്കാർക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധം

ദേവസ്വം ജീവനക്കാര്‍ക്കിടിയില്‍ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന രണ്ടാഴ്ച മുമ്പാണ് ക്ഷേത്രത്തിൽ ഭക്തരെ വിലക്കിയത്...

Devotees can enter Guruvayur temple, covid negative certificate mandatory for employees
Author
Thrissur, First Published Dec 23, 2020, 11:01 AM IST

തൃശൂർ: ഗുരുവായൂർ ക്ഷേതത്തിൽ ഇന്ന്  മുതൽ വീണ്ടും  ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങി. വിർച്ച്വൽ ക്യൂ വഴി  ദിനംപ്രതി 1500 പേര്‍ക്കാണ് അനുമതിയുളളത്. ചോറൂണ് ഒഴികെ മറ്റ് വഴിപാടുകൾ നടത്താം. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുളള ജീവനക്കാരെ മാത്രമെ ഡ്യൂട്ടിയില്‍ നിയമിക്കാവൂ. ദേവസ്വം ജീവനക്കാര്‍ക്കിടിയില്‍ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന രണ്ടാഴ്ച മുമ്പാണ് ക്ഷേത്രത്തിൽ ഭക്തരെ വിലക്കിയത്. പ്രദേശത്തെ കടകള്‍ തുറക്കാൻ അനുമതി നല്‍കിയിട്ടില്ല. കച്ചവടക്കാര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ ഇതെ കുറിച്ച് ആലോചിക്കുമെന്ന് ജില്ല കളക്ട‍ർ അറിയിച്ചു. 

Follow Us:
Download App:
  • android
  • ios