Asianet News MalayalamAsianet News Malayalam

ശബരിമല: വനംവകുപ്പും ദേവസ്വം ബോര്‍ഡും തമ്മില്‍ ഭിന്നത ശക്തം, വിമര്‍ശനവുമായി പത്മകുമാര്‍

 ചില ഉദ്യോഗസ്ഥർ ശബരിമലയെ തകർക്കുന്ന സമീപനാണ് സ്വീകരിക്കുന്നതെന്നും ഹൈക്കോടതി ചുമതലപ്പെടുത്തിയ അഭിഭാഷക കമ്മിഷൻ ചുമതലപ്പെടുത്താത്ത വിഷയങ്ങളിലും ഇടപെടുന്നുവെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞു. 

dewsom board president a padmakumar made criticism against forest department
Author
Pathanamthitta, First Published Jun 16, 2019, 11:57 AM IST

പത്തനംതിട്ട: ശബരിമലയിലെ വികസനത്തിന് വനംവകുപ്പ് തടസ്സം നില്‍ക്കുന്നതായി ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എ.പത്മകുമാര്‍. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 730 കോടിയിൽപ്പെടുത്തിയ പദ്ധതികളെയും വനംവകുപ്പ് എതിർക്കുകയാണ്. ശബരിമലയിലെ രണ്ട് പാലം പണികൾ തുടങ്ങാൻ കഴിയാത്തത് വനംവകുപ്പിന്‍റെ എതിർപ്പിനെ തുടർന്നാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചില ഉദ്യോഗസ്ഥർ ശബരിമലയെ തകർക്കുന്ന സമീപനാണ് സ്വീകരിക്കുന്നതെന്നും ഹൈക്കോടതി ചുമതലപ്പെടുത്തിയ അഭിഭാഷക കമ്മിഷൻ ചുമതലപ്പെടുത്താത്ത വിഷയങ്ങളിലും ഇടപെടുന്നുവെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios