തിരുവനന്തപുരം: നോക്കുകൂലി വാങ്ങിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയുടെ മുന്നറിയിപ്പ്.  നോക്കുകൂലി ചോദിച്ചാല്‍ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കുമെന്നും നോക്കുകൂലി അനുവദിക്കാനാകില്ലെന്നും  ഡിജിപി വ്യക്തമാക്കി തിരുവല്ലയിൽ സൗജന്യ ഭക്ഷ്യ എണ്ണ ഇറക്കാന്‍ സിഐടിയുക്കാർ നോക്കുകൂലി ചോദിച്ചതിനോട് പ്രതികരിക്കുകയായിരുന്നു ഡിജിപി.

തിരുവല്ലയില്‍ യൂണിയനുകള്‍ നോക്കുകൂലി ആവശ്യപ്പെട്ടതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും ഇന്നലെ രംഗത്തുവന്നിരുന്നു. നോക്കുകൂലി തൊഴിലാളി സംഘടനകളും സമൂഹവും തള്ളിക്കളഞ്ഞതാണ്. അനര്‍ഹമായി കൂലി ആവശ്യപ്പെട്ടാല്‍ പൊലീസ് ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

Read More: നിയമം ലംഘിച്ച വാഹനങ്ങള്‍ വീണ്ടും പിടിയിലായാല്‍ കഠിനശിക്ഷ: ഡിജിപി

നോക്കുകൂലി വാങ്ങിയാല്‍ കൈയ്യും കെട്ടി നോക്കിയിരിക്കാനാവില്ലെന്നും ഫലപ്രദമായ നടപടിയുണ്ടാവണമെന്ന് പോലീസിന് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി  പറഞ്ഞിരുന്നു.