Asianet News MalayalamAsianet News Malayalam

ഈസ്റ്റര്‍, വിഷു ദിനങ്ങളിൽ പുറത്തിങ്ങരുത്, മുൻകരുതൽ സ്വീകരിക്കണമെന്ന് പൊലീസിന് ഡിജിപിയുടെ നിർദ്ദേശം

ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും വിനോദകേന്ദ്രങ്ങളും അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂട്ടമായി പുറത്തിറങ്ങുന്നതിന് ന്യായീകരണമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 

dgp loknath beheras instruction to police on vishu easter celebration
Author
Thiruvananthapuram Zoo, First Published Apr 11, 2020, 9:36 PM IST

തിരുവനന്തപുരം: ഈസ്റ്റര്‍ ദിവസമായ ഞായറാഴ്ചയും വിഷുദിവസമായ ചൊവ്വാഴ്ചയും സംസ്ഥാനത്ത് ജനങ്ങള്‍ പുറത്തിറങ്ങുന്നത് നിരുത്സാഹപ്പെടുത്തുമെന്നും ഇതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഇക്കാര്യത്തിൽ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിമാരോട് ഡിജിപി നിര്‍ദ്ദേശം നല്‍കി. ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും വിനോദകേന്ദ്രങ്ങളും അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂട്ടമായി പുറത്തിറങ്ങുന്നതിന് ന്യായീകരണമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 

ആഘോഷങ്ങള്‍ക്കായി അതിര്‍ത്തി കടന്ന് ജനങ്ങള്‍ കേരളത്തിലേക്ക് വരുന്നത് ഒരുതരത്തിലും അനുവദിക്കില്ല. ജനങ്ങള്‍ വീടുകളില്‍തന്നെ തുടരുകയെന്ന ആശയം ശക്തമായി പ്രചരിപ്പിക്കുന്നതിന് സാമൂഹികമാധ്യമങ്ങളിലൂടെയും ഉച്ചഭാഷിണി മുഖേനയും പ്രചരണം നടത്തണമെന്നും ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ജില്ലാ പൊലീസ് മേധാവിമാരും സബ്ബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍മാരും എപ്പോഴും സജ്ജരായിരിക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി 

Follow Us:
Download App:
  • android
  • ios