തിരുവനന്തപുരം: കര്‍ണാടകയിലെ പ്രധാന നഗരമായ മംഗലാപുരത്തെ ഡയാലിസിസിന് ആശ്രയിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വടക്കന്‍ ജില്ലകളിലെ നിരവധി രോഗികള്‍ ഡയാലിസിസിന് മംഗലാപുരത്തെയാണ് ആശ്രയിക്കുന്നത്. എന്നാല്‍, ഇപ്പോള്‍ അങ്ങോട്ട് പോകാനാകുന്നില്ല. എവിടേക്കും പോകരുതെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം എല്ലാവരും പാലിക്കേണ്ടതുതന്നെയാണെങ്കിലും ഇത് സവിശേഷ സാഹചര്യമാണ്. ഡയാലിസിന് പോകുന്നവര്‍ക്ക് പ്രത്യേക ആംബുലന്‍സ് സൗകര്യം ഒരുക്കുന്നത് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയുമായി സംസാരിച്ചു. നല്ല ആശയമാണെന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും ഇതുവരെ മറുപടിയൊന്നും അറിയിച്ചില്ലെന്നും ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു.