ബിജെപിയുടെ മേൽക്കൂര ശക്തിപ്പെടുത്തണമെന്ന് ബിജെപി ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ. ബിജെപിയ്ക്ക് ഇത്ര വലിയ തോൽവി പ്രതീക്ഷിച്ചില്ല. 

പാലക്കാട്: ബിജെപിയുടെ മേൽക്കൂര ശക്തിപ്പെടുത്തണമെന്ന് ബിജെപി ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ. ബിജെപിയ്ക്ക് ഇത്ര വലിയ തോൽവി പ്രതീക്ഷിച്ചില്ല. തോൽവി ആരുടെയെങ്കിലും തലയിൽ കെട്ടി വെക്കുന്നത് ശരിയല്ല. തോൽവിയെ കുറിച്ച് വിശദമായി പഠിക്കണമെന്നും സംഘടന കൂടുതൽ ശക്തിപ്പെടുത്തണമെന്നും എൻ ശിവരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പാർട്ടിയിൽ കുറെക്കാലമായി സജീവമല്ലാത്തവരെ തിരികെ കൊണ്ടുവരണമെന്നും ബിജെപിയുടെ മേൽക്കൂര ശക്തിപ്പെടുത്തണം എൻ ശിവരാജൻ പ്രതികരിച്ചു. തോൽവി പാഠമാക്കണം. സംഘടനാ പ്രവർത്തനം ശക്തമാകിയാൽ 2026 ൽ ബിജെപി പാലക്കാട് ജയിക്കും. പാലക്കാട് നഗരസഭ ഭരണം പിടിക്കാമെന്ന കെ മുരളീധരന് വ്യാമോഹം മാത്രമാണ്. മുരളീധരൻ്റെ അച്ഛൻ വിചാരിച്ചാൽ പോലും അത് നടക്കില്ലെന്നും എൻ ശിവരാജൻ പരിഹസിച്ചു.