വോട്ടെണ്ണല്‍ നടക്കും മുന്നേ മരണത്തിന് കീഴടങ്ങിയ സ്ഥാനാര്‍ഥിക്ക് മികച്ച വിജയം. തലക്കാട് ഗ്രാമപഞ്ചായത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥിയാണ് മികച്ച വിജയം സ്വന്തമാക്കിയത്.  എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സഹീറ ബാനുവാണ് മികച്ച വിജയം നേടിയത്.  പാറശ്ശാല വെസ്റ്റില്‍ നിന്ന് 239 വോട്ടുകള്‍ക്കാണ് സഹീറ ബാനു ജയിച്ചത്. വാഹനാപകടത്തെ തുടര്‍ന്ന് പരുക്കേറ്റ് ചികിത്സയിലായിരുന്നു സഹീറ ബാനു. ഗുരതരാവസ്ഥയിലായിരുന്ന സഹീറ ബാനു  കഴിഞ്ഞ ദിവസമായിരുന്നു അന്തരിച്ചത്.

കഴിഞ്ഞ പത്താം തിയ്യതി പാറശ്ശേരിയില്‍ വെച്ചുണ്ടായ ഒരു വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നു സഹീറ ബാനു. സഹോദരന്റെ മകനൊപ്പം ബാങ്കില്‍ പോയി വരുമ്പോള്‍ ബൈക്കില്‍ കാര്‍ തട്ടി അപകടം ഉണ്ടാകുകയായിരുന്നു. ബൈക്കില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ സഹീറ ബാനു കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ജീവൻ നഷ്‍ടമായത്. തലക്കാട് സിപിഎം ലോക്കല്‍ കമ്മറ്റി അംഗമാണ് മരിച്ച സഹീറ ബാനു. പാറശ്ശാല വെസ്റ്റില്‍ നിന്ന് 239 വോട്ടുകള്‍ക്കാണ് സഹീറ ബാനു ജയിച്ചത്.