സാമൂഹിക മാധ്യമമായ ക്ലബ് ഹൗസിൽ നടത്തിയ ചർച്ചയ്ക്കിടെയായിരുന്നു കോൺഗ്രസ് നേതാവിന്‍റെ പരാമർശം

ദില്ലി: ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി കോൺഗ്രസ് പുനപരിശോധിക്കുമെന്ന ദിഗ്‍വിജയ് സിംഗിന്‍റെ പ്രതികരണം വിവാദത്തിൽ. സാമൂഹിക മാധ്യമമായ ക്ലബ് ഹൗസിൽ നടത്തിയ ചർച്ചയ്ക്കിടെയായിരുന്നു കോൺഗ്രസ് നേതാവിന്‍റെ പരാമർശം. പാകിസ്ഥാൻ മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തോടായിരുന്നു ദിഗ്‍വിജയ് സിങ്ങ് ഇത്തരത്തിൽ പ്രതികരിച്ചതെന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ രൂക്ഷമായി പ്രതികരിച്ച് ബിജെപി രംഗത്തെത്തി.

പാകിസ്ഥാനും കോൺഗ്രസിനും ഒരേ ചിന്താഗതിയാണെന്നാണ് പരാമർശം വ്യക്തമാക്കുന്നതെന്ന് ബിജെപി വക്താവ് സംബിത് പാത്ര വിമർശിച്ചു. ദിഗ് വിജയ് സിംഗിനെ പോലെ മുതിർന്ന കോൺഗ്രസ് നേതാവ് തന്നെ ഇത്തരം പരാമർശം നടത്തിയത് ആ പാർട്ടിയുടെ കാഴ്ചപ്പാടാണ് കാട്ടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona